Madhya Pradesh:കൊലപാതക ശ്രമക്കേസില്‍ പ്രതിയായ നേതാവിന് പാലഭിഷേകം നടത്തി കോണ്‍ഗ്രസ്

കൊലപാതക ശ്രമകേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ജാമ്യത്തിലിറങ്ങിയപ്പോള്‍ പാലഭിഷേകം നടത്തി സ്വീകരിച്ച കോണ്‍ഗ്രസ് അനുയായികള്‍. സ്വീകരണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

കോണ്‍ഗ്രസ് നേതാവ് രാജു ഭഡോരിയക്കാണ് പ്രവര്‍ത്തകര്‍ വൈറല്‍ സ്വീകരണമൊരുക്കിയത്. ജൂലൈ 13ന് രാജസ്ഥാനിലെ കോട്ടയില്‍ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ജൂലൈ ആറിനായിരുന്നു കൊലപാതക ശ്രമം. തുടര്‍ന്ന് ബുധനാഴ്ചയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.

ജയിലില്‍ നിന്നും നേതാവിനെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഥയായി എത്തുകയായിരുന്നു. തുടര്‍ന്ന് പാലഭിഷേകവും നടത്തി. അതേസമയം, കോണ്‍ഗ്രസ് നേതാവിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് പാര്‍ട്ടി സെക്രട്ടറി നീലാഭ് ശുക്ലയുടെ ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here