
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവ് ലക്ഷ്യാ സെന്നിനെ തോൽപ്പിച്ച് എച്ച് എസ് പ്രണോയ് (Prannoy H. S).പുരുഷ സിംഗിൾസിൽ ആദ്യ ഗെയിം നഷ്ടപ്പെട്ടതിന് ശേഷം തിരിച്ചെത്തിയാണ് പ്രണോയ് ലക്ഷ്യാ സെന്നിനെ തകർത്തത്. സ്‌കോർ 17-21, 21-16, 21-17.
75 മിനിറ്റ് നീണ്ട പോരിനൊടുവിലാണ് പ്രണോയിയുടെ ജയം. ഇത് തുടരെ രണ്ടാം വട്ടമാണ് ലക്ഷ്യാ സെന്നിനെ മലയാളി താരം വീഴ്ത്തുന്നത്. പ്രീക്വാർട്ടറിൽ ഇന്ത്യയുടെ സൈന നെഹ് വാളിന് കാലിടറി. 17-21, 21-16, 13-21 എന്ന സ്‌കോറിനാണ് തായ് താരത്തിന് മുൻപിൽ സൈന വീണത്.
തായ്‌ലൻഡിന്റെ ബുസാനൻ ആണ് സൈനയുടെ മുന്നേറ്റം തടഞ്ഞത്. ഇതോടെ നേർക്കു നേർ വന്നപ്പോൾ സൈനക്കെതിരെ ജയം നേടിയതിന്റെ കണക്ക് അഞ്ചിലേക്ക് എത്തിക്കാൻ തായ്‌ലൻഡ് താരത്തിനായി. സൈന ബുസാനന് എതിരെ ജയിച്ചത് മൂന്ന് വട്ടവും.
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആദ്യമായാണ് ഡബിൾസ് ക്വാർട്ടർ ഫൈനലിലേക്ക് ഇന്ത്യ കടക്കുന്നത്. അതും രണ്ട് ഇന്ത്യൻ സഖ്യം ക്വാർട്ടറിലേക്ക് എത്തി എന്ന പ്രത്യേകതയും ഉണ്ട്. അർജുൻ-കപില സഖ്യവും ചിരാഗ് ഷെട്ടി-റാങ്കി റെഡ്ഡി സഖ്യവുമാണ് ക്വാർട്ടറിൽ കടന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here