Italy:ഇറ്റലിയില്‍ നിന്ന് വന്ന യുവാവിന് കൊവിഡും മങ്കിപോക്‌സും എച്ച്.ഐ.വിയും ഒരേ സമയം ബാധിച്ചു

(Italy)ഇറ്റലിയില്‍ നിന്ന് വന്ന യുവാവിന് ഒരേ സമയം കൊവിഡും9Covid) മങ്കിപോക്‌സും(Monkey Pox) എച്ച്.ഐ.വിയും(HIV) പിടിപ്പെട്ടു. ഇങ്ങനെയൊന്ന് ലോകത്താദ്യം. 36കാരനായ യുവാവിനാണ് മൂന്ന് വൈറസുകളും ബാധിച്ചത്. യുവാവിന് പനിയും തൊണ്ടവേദനയും ക്ഷീണവുമാണ് അനുഭവപ്പെട്ട ലക്ഷണങ്ങള്‍. സ്‌പെയിന്‍ യാത്ര കഴിഞ്ഞെത്തിയതിന് പിന്നാലെയാണ് യുവാവിന് ലക്ഷണങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങിയത്.

ഇയാള്‍ക്ക് തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് ദിവസത്തിന് ശേഷം ഇയാളുടെ ശരീരത്തില്‍ ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെട്ടു. കറ്റാനയിലെ യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തയാളെ വിശദപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് എച്ച്.ഐ.വിയും മങ്കിപോക്‌സും യുവാവിന് സ്ഥിരീകരിച്ചത്.

ഈയടുത്താണ് ഇയാള്‍ക്ക് എച്ച്.ഐ.വിയുണ്ടായതെന്ന് പരിശോധനയില്‍ വ്യക്തമായതായി അധികൃതര്‍ അറിയിച്ചു. ഒരാഴ്ചത്തെ ചികിത്സക്ക് ശേഷം കൊവിഡില്‍ നിന്നും മങ്കിപോക്‌സില്‍ നിന്നും മുക്തനായ യുവാവ് ആശുപത്രി വിട്ടു. കൊവിഡും മങ്കിപോക്‌സും എച്ച്.ഐ.വിയും ഒരാള്‍ക്ക് ബാധിക്കുന്നത് ഇതാദ്യമായാണ്. നേരത്തെ മങ്കിപോക്‌സും എച്ച്.ഐ.വിയും ഒരാള്‍ക്ക് ബാധിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News