Supreme Court : എയ്ഡഡ് ഹോമിയോ മെഡിക്കൽ കോളേജുകളിലെ സീറ്റ് തർക്കം ; NSS സുപ്രീംകോടതിയെ സമീപിച്ചു

എയ്ഡഡ് ഹോമിയോ മെഡിക്കൽ കോളേജുകളിലെ സീറ്റ് തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ എൻ എസ് എസ് (NSS) സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാന സർക്കാർ പാസാക്കിയ മെഡിക്കൽ വിദ്യാഭ്യാസ നിയമ ഭേദഗതിയെ ചോദ്യം ചെയ്താണ് എൻ എസ് എസ് സുപ്രീം കോടതിയെ (SUPREMECOURT) സമീപിച്ചിരിക്കുന്നത്.

എൻ എസ് എസിന് അവകാശപ്പെട്ട 15 ശതമാനം സീറ്റുകൾ സർക്കാർ നിയമ ഭേദഗതിയിലൂടെ അട്ടിമറിക്കുന്നു എന്ന് ഹർജിയിൽ ആരോപിക്കുന്നു .കേരള ഹൈക്കോടതി നേരത്തെ സർക്കാർ നിലപാട് ശരിവെച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് എൻ എസ് എസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News