
ഓണം റിലീസായി എത്തുന്ന ചിത്രമാണ് ‘പാല്‍തൂ ജാന്‍വര്‍’. ബേസില്‍ ജോസ്ഫാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. സെപ്റ്റംബര്‍ 2 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് കിട്ടിയ വിവരം പങ്കുവച്ച് ബേസില്‍ ജോസഫ് പങ്കുവച്ച പോസ്റ്റിലെ ടൊവിനോയുടെ കമന്റും, കമന്റിന് ബേസിലിന്റെ മറുപടിയുമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഓണാവധി പാല്‍തൂ ജാന്‍വറിനൊപ്പം എന്നെഴുതി ബേസില്‍ പങ്കുവച്ച പോസ്റ്റിന്, ‘ഹേയ് പാല്‍തൂ എന്താ പാല്‍തു ഇപ്പൊ ചിരിക്കാത്തൂ ശ്യോ പടം മാറി,’ എന്നായിരുന്നു ടൊവിനോയുടെ കമന്റ്. ഉടന്‍ തന്നെ ബേസിലിന്റെ മറുപടിയും എത്തി.
‘ഹെയ് ബേബി .. ഹബീബി ..പാല്‍ത്തൂനെ കാണാഞ്ഞു നെഞ്ചിനകത്തു തിളച്ചു മറിയണ വേദനയിണ്ട കണ്ണിന്റെ ഉള്ളില് കരട് പോയ വേദനയിണ്ട കരളിന്റെ ഉള്ളില് കുളിരു പൊങ്ങണ തണുപ്പ് തോന്നണിണ്ട ഖല്‍ബിന്റെ ഉള്ളില് ബള്‍ബ് മിന്നണ വെട്ടം കാണാനിണ്ട ഉണ്ടെങ്കി ബാ മോനെ . തീയേറ്ററിലേക്ക് ബാ . രണ്ടാന്തി ബാ ..(ഫ്‌ലൂട്ട് ബിജിഎം),’ എന്നായിരുന്നു ബേസിലിന്റെ കമന്റ്.ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പോസ്റ്റും കമന്റും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍. നിരവധിപേരാണ് ഇരുവരുടേയും കമന്റുകള്‍ക്ക് മറുപടിയും പിന്തുണയും അറിയിക്കുന്നത്. ‘ലെ ടൊവിനോ: ജാഡ വേണ്ട പാല്‍ത്തു’ എന്നായിരുന്നു ഒരാളുടെ കമന്റ്.
View this post on Instagram
നവാഗതനായ സംഗീത് പി രാജനാണ് പാല്‍തൂ ജാന്‍വര്‍ സംവിധാനം ചെയ്യുന്നത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ശ്യാം പുഷ്‌കരന്‍, ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ എന്നിവരാണ്. ‘കുമ്പളങ്ങി നൈറ്റ്‌സി’ന് ശേഷം ഭാവന സ്റ്റുഡിയോസ് ഒരുക്കുന്നതാണ് ചിത്രം. ഇന്ദ്രന്‍സ്, ജോണി ആന്റണി, ശ്രുതി സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here