Asia Cup:ഏഷ്യാ കപ്പില്‍ കോഹ്ലി തിളങ്ങും:ഷെയ്ന്‍ വാട്‌സണ്‍

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്‌ലി തിളങ്ങുമെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍. ഒരു മാസത്തെ ഇടവേള കഴിഞ്ഞാണ് കോഹ്‌ലി കളത്തില്‍ തിരിച്ചെത്തുന്നത്. കളിജീവിതത്തിലെ മോശം കാലഘട്ടത്തിലാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍.
വെസ്റ്റിന്‍ഡീസ്, സിംബാബ്-വെ ടീമുകള്‍ക്കെതിരായ പരമ്പരയില്‍ കോഹ്-ലി കളിച്ചിരുന്നില്ല.

‘കളത്തില്‍നിന്ന് അല്‍പ്പകാലം മാറിനിന്നത് കോഹ്‌ലിക്ക് ഗുണകരമാകും. മാനസികമായും ശാരീരികമായും കരുത്ത് നേടിയിട്ടുണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്- വാട്‌സണ്‍ പറഞ്ഞു.ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ആറ് ഇന്നിങ്‌സുകളില്‍ 76 റണ്ണാണ് നേടാനായത്.

ഇരുപത്തെട്ടിന് പാകിസ്ഥാനുമായാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. 27നാണ് ഏഷ്യാ കപ്പിന് തുടക്കം. ആദ്യ കളിയില്‍ അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News