മൂവാറ്റുപുഴയില്‍ സി ഐ യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി|Muvattupuzha

മൂവാറ്റുപുഴയില്‍ സി ഐ യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ വാഴക്കുളം പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ രാജേഷ് കെ മേനോനാണ് മരിച്ചത്. പൊലീസ് സ്റ്റേഷനു സമീപത്തെ ക്വാര്‍ട്ടേഴ്‌സിലാണ് തൂങ്ങി മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മൃതദേഹം കണ്ടെത്തിയത്. പുത്തന്‍കുരിശ് സ്വദേശിയായ രാജേഷ് മേനോന് കുടുംബ പ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മാനസിക വിഷമത്തത്തുടന്ന് തൂങ്ങി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇക്കഴിഞ്ഞ എട്ടിനാണ് വാഴക്കുളം പൊലീസ് സ്റ്റേഷനില്‍ എസ് എച്ച് ഒ ആയി രാജേഷ് മേനോന്‍ ചുമതലയേല്‍ക്കുന്നത്. ഇവിടെ ചാര്‍ജ് എടുക്കുന്നതിന് മുന്‍പ് കുറച്ചു നാള്‍ സസ്‌പെന്‍ഷനില്‍ ആയിരുന്നു. സി ഐ ബുധനാഴ്ച
രാത്രി സ്റ്റേഷനില്‍ നിന്ന് നേരത്തെ ഇറങ്ങിയിരുന്നു.

വ്യാഴാഴ്ച രാവിലെ കോടതിയില്‍ പോകാനുണ്ട് എന്ന് സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.എന്നാല്‍, രാവിലെ സ്റ്റേഷനില്‍ എത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സി ഐയെ കിട്ടിയില്ല. ഇതെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ രാജേഷ് കെ മേനോനെ കണ്ടെത്തിയത്.

Palakkad:പാലക്കാട് മേലാമുറിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

(Palakkad)പാലക്കാട് മേലാമുറിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. പാലക്കാട് കാണിക്ക മാതാ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്നു ഓട്ടോറിക്ഷയാണ് മറിഞ്ഞത്. പതിനൊന്ന് വിദ്യാര്‍ത്ഥികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

ആരുടെയും പരുക്ക് ഗുരുതരമല്ല. റോഡിന് കുറുകെ ബൈക്ക് തള്ളിമാറ്റുമ്പോഴാണ് അപകടമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News