Aryan Khan: സുഹാനയേയും അബ്രാമിനേയും ചേര്‍ത്തു പിടിച്ച് ആര്യന്‍; വൈറലായി ചിത്രങ്ങള്‍

വിവാദങ്ങള്‍ക്കു ശേഷം ഇന്‍സ്റ്റഗ്രാമിലേക്ക് തിരികെയെത്തി ആര്യന്‍ ഖാന്‍. തന്റെ സഹോദരങ്ങളായ സുഹാനയുടേയും അബ്രാമിന്റേയും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് തിരിച്ചുവരവ്. ഹാട്രിക് എന്ന അടിക്കുറിപ്പിലാണ് മനോഹരമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് സ്റ്റാര്‍ കിഡ്‌സിന്റെ ചിത്രം.

ഷാരുഖ് ഖാനുമായുള്ള ആര്യന്റെ രൂപസാദൃശ്യമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. ഷാരുഖ് ഖാന്റെ ഫോട്ടോക്കോപ്പി എന്നാണ് പലരുടേയും കമന്റുകള്‍. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. അതിനിടെ മക്കളുടെ ചിത്രത്തിനു താഴെ കമന്റുമായി ഷാരുഖ് ഖാനും എത്തി. .’എന്തുകൊണ്ടാണ് എന്റെ പക്കല്‍ ഈ ചിത്രങ്ങള്‍ ഇല്ലാത്തത്! എനിക്ക് ഇത് ഇപ്പോള്‍ തരൂ’- എന്നാണ് താരം കുറിച്ചത്. അടുത്ത തവണ പോസ്റ്റ് ചെയ്യുമ്പോള്‍ അയച്ചുതരാമെന്നും അതിനു വര്‍ഷങ്ങള്‍ എടുക്കും എന്നുമായിരുന്നു ആര്യന്റെ മറുപടി.

ആര്യനും സുഹാനയും അബ്രാമും തമ്മിലുള്ള സ്‌നേഹബന്ധം വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് ചിത്രങ്ങള്‍. ഒലിവ് പച്ച ടി-ഷര്‍ട്ടും ഗ്രീന്‍ ഷെയ്ഡിലുള്ള ഡെനിം ജാക്കറ്റുമാണ് ആര്യന്റെ വേഷം. ഡെനിം ടോപ്പും ഷോര്‍ട്‌സുമാണ് സുഹാന ധരിച്ചിരിക്കുന്നത്. കറുത്ത ഹുഡി അണിഞ്ഞ് കുസൃതി നിറഞ്ഞ അബ്രാമിന്റെ നില്‍പ്പും ആരാധകരുടെ മനംകവരുകയാണ്. ആഡംബരക്കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട കേസിനു ശേഷം സമൂഹമാധ്യമങ്ങളില്‍ നിന്നൊക്കെ വിട്ടുനില്‍ക്കുകയായിരുന്നു താരം. ഒരു വര്‍ഷത്തിനു ശേഷമുള്ള ആര്യന്റെ പോസ്റ്റാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News