മുടിയഴകിന് ബെസ്റ്റാണ് ഇവ മൂന്നും

ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ ആശ്വാസം പകരുന്നതാണ് മഴക്കാലം എന്നകാര്യത്തില്‍ സംശയമില്ല. പക്ഷെ നമ്മുടെ മുടിക്ക് ഇത് വളരെയധികം വെല്ലുവിളി നിറഞ്ഞ സമയം കൂടിയാണ്. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുന്നതിനനുസരിച്ച് മുടിയിഴകള്‍ വരണ്ടുതുടങ്ങും. ഇതുവഴി മുടി പൊട്ടിപ്പോകാന്‍ തുടങ്ങും. അമിതമായി മുടികൊഴിച്ചില്‍ മഴക്കാലത്ത് പലരെയും അലട്ടുന്ന ഒന്നാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളെ സഹായിക്കുന്ന മൂന്ന് ഭക്ഷണപദാര്‍ത്ഥങ്ങളെ പരിചയപ്പെടാം.

ഉലുവ, ഗാര്‍ഡന്‍ ക്രെസ് വിത്തുകള്‍ (ആശാളി), ജാതിക്ക എന്നിവയാണ് അവ. മത്തങ്ങ പോലുള്ള വെജിറ്റേറിയന്‍ വിഭവങ്ങള്‍ പാകം ചെയ്യുമ്പോള്‍ ഉലുവ ചേര്‍ത്ത് ഉണ്ടാക്കാം. അതിനുപുറമേ റായ്ത്ത പോലുള്ള സൈഡ് ഡിഷുകളിലും ഉലുവ ചേര്‍ക്കുന്നത് നല്ലതാണ്. ഇനി ഉലുവയുടെ രുചി ഇഷ്ടമല്ലെങ്കില്‍ മറ്റൊരുവഴിയുണ്ട്. ഉലുവയും ചെറു ചൂട് വെളിച്ചെണ്ണയും ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചതിന് ശേഷം പിറ്റേദിവസം കഴുകികളയുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

ആശാളി വെള്ളത്തില്‍ കുതിര്‍ത്ത് രാത്രിയില്‍ പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. കോക്കനട്ട് ലഡ്ഡു പോലുള്ള വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ ആശാളി ചേര്‍ക്കുന്നതും നല്ലതാണ്. ധാരാളെ അയണ്‍ അടങ്ങിയതാണ് ആശാളി. ഇത് കീമോ ചികിത്സയെത്തുടര്‍ന്നുണ്ടാകുന്ന മുടികൊഴിച്ചില്‍ നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

രാത്രി പാല്‍ കുടിക്കുമ്പോള്‍ അതിലേക്ക് ഒരു നുള്ള് ജതിക്ക ചേര്‍ക്കാം. ജാതിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി6, ഫോളിക് ആസിഡ്, മഗ്‌നീഷ്യം എന്നിവ മുടികൊഴിച്ചില്‍ തടയാനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. നെയ്യ്, മഞ്ഞള്‍, തൈര് എന്നിവയും മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുമെന്നാണ് പോഷകാഹാര വിദഗ്ധര്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News