ADVERTISEMENT
തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിലെ തുടർനടപടികൾ ഹൈക്കോടതി (High Court) ഒരുമാസത്തേക്ക് കൂടി സ്റ്റേ ചെയ്തു. മന്ത്രി ആന്റണി രാജുവിന്റെ ഹർജി പരിഗണിച്ചാണ് നടപടി.
വിചാരണ ഉൾപ്പെടെയുള്ള തുടർ നടപടികൾക്ക് നിലവിലുള്ള സ്റ്റേ ഒരു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആന്റണി രാജുവിന്റെ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുളളത്.
കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഏതാനും അപേക്ഷകൾ ഹൈക്കോടതി പരിഗണിച്ചില്ല. ആൻ്റണി രാജുവിൻ്റെ എതിർപ്പ് പരിഗണിച്ച്, ആവശ്യം കോടതി നിരസിക്കുകയായിരുന്നു. ഒരു മാസത്തിന് ശേഷം ഹർജി വീണ്ടും പരിഗണിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.