Usain Bolt: വിജയാഹ്ലാദ മുദ്ര ബ്രാന്‍ഡ് ആക്കാന്‍ ഉസൈന്‍ ബോള്‍ട്ട്

വേഗ പ്രേമികളെ കോരിത്തരിപ്പിക്കുന്ന വിജയാഘോഷമാണ് ഉസൈന്‍ ബോള്‍ട്ടിന്റേത്. സിഗ്‌നേച്ചര്‍ സെലിബ്രേഷന്റെ വിശ്വപ്രസിദ്ധമായ ആ പോസിന് പേറ്റന്റിനായി അപേക്ഷിച്ചിരിക്കുകയാണ് വേഗരാജാവ്.

ട്രാക്കില്‍ അമേരിക്കയുടെ അതിവേഗത്തിന് കടിഞ്ഞാണിട്ടായിരുന്നു ഉസൈന്‍ ബോള്‍ട്ട് എന്ന വേഗരാജാവിന്റെ ഉദയം. ജമൈക്കയെന്ന കൊച്ചു കരീബിയന്‍ രാഷ്ട്രത്തിന് ലോക അത്‌ലറ്റിക്‌സില്‍ തിളക്കമുള്ള സ്ഥാനം നേടിക്കൊടുത്തത് ഉസൈന്‍ ബോള്‍ട്ടാണ്. മത്സരം ജയിച്ചു കഴിഞ്ഞാലുടന്‍ കൈകള്‍ നെഞ്ചോട് ചേര്‍ത്ത് ആകാശത്തേക്ക് വെടി ഉതിര്‍ത്തുള്ള ബോള്‍ട്ടിന്റെ വെറൈറ്റി ആഘോഷം കണ്ട് കോരിത്തരിക്കാത്ത അത്‌ലറ്റിക് സ്റ്റഡിയങ്ങളും ആരാധകരും ഇല്ല.

ഇപ്പോഴിതാ വിശ്വപ്രസിദ്ധമായ ആ പോസിനു പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണ് ജമൈക്കന്‍ വേഗ ഇതിഹാസം. ഈ ആക്ഷനിലുള്ള ട്രേഡ് മാര്‍ക്ക് ലോഗോ ഉപയോഗിക്കുന്ന ബ്രാന്‍ഡഡ് വസ്ത്രങ്ങളും ആഭരണങ്ങളും പുറത്തിറക്കുകയാണു ഒളിമ്പിക് ഇതിഹാസത്തിന്റെ ലക്ഷ്യം. 100 മീറ്റര്‍, 200 മീറ്റര്‍ മത്സരങ്ങളില്‍ ലോകറെക്കോര്‍ഡ് മുപ്പത്തിയാറുകാരന്‍ ബോള്‍ട്ടിന്റെ പേരിലാണ്. ഇതിന് പുറമെ 11 തവണ ലോക ചാമ്പ്യന്‍, 8 തവണ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ്, ഒന്നിലധികം ലോക റെക്കോഡുകളുടെ ഉടമ എന്നിങ്ങനെ നിരവധി നേട്ടങ്ങള്‍ സമയത്തെ വേഗം കൊണ്ട് കീഴടക്കിയ ഈ അദ്ഭുത മനുഷ്യന്റെ പട്ടികയിലുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News