ട്രെയിനിനു മുകളിലേക്ക് വലിഞ്ഞു കയറുന്ന സ്ത്രീ; അമ്പരപ്പിച്ച് വിഡിയോ

തിരക്കുള്ള ഒരു ട്രെയിനിനു മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്ന സ്ത്രീയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.’ബംഗ്ലാദേശിലെ റെയില്‍വേ സ്റ്റേഷനില്‍ മറ്റൊരു തിരക്കുള്ള ദിവസം’ എന്ന കുറിപ്പോടെയാണ് വിഡിയോ വ്യാപകമായി പ്രചരിക്കുന്നത്.

ട്രെയിനില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബംഗ്ലാദേശിലെ ഇന്റര്‍സിറ്റി എക്‌സ്പ്രസിനു മുകളിലേക്കു വലിഞ്ഞു കയറുന്ന സ്ത്രീയാണ് വിഡിയോയിലുള്ളത്. ട്രെയിനിനു മുകളില്‍ നിരവധി പേര്‍ ഇരുന്ന് യാത്ര ചെയ്യുന്നതും വിഡിയോയില്‍ കാണാം. പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിന്‍ എടുക്കുന്നതിനു ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പാണ് സ്ത്രീ ട്രെയിനിനു മുകളിലേക്കു കയറുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സ്ത്രീ ട്രെയിനിനു മുകളിലേക്കു പലതവണ കയറാന്‍ ശ്രമിക്കുന്നതില്‍ നിന്നാണ് വിഡിയോ തുടങ്ങുന്നത്. ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ ജനല്‍ക്കമ്പിയില്‍ ചവിട്ടിയാണ് സ്ത്രീ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നത്. മുകളില്‍ ഇരിക്കുന്നവര്‍ കൈ നല്‍കി ഇവരെ സഹായിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. പലതവണ ശ്രമിച്ചിട്ടും മുകളിലേക്ക് കയറാന്‍ സ്ത്രീക്ക് സാധിക്കുന്നില്ല. തുടര്‍ന്ന് ഒരു റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥന്‍ ഇവിടേക്ക് എത്തി സ്ത്രീയെ അവിടെ നിന്ന് മാറ്റുകയും ചെയ്യുന്നുണ്ട്.

ജനസംഖ്യാ വര്‍ധനയാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ സ്ത്രീയുടെ ഈ പരിശ്രമത്തെ കുറ്റം പറയാനാകില്ലെന്നു കമന്റ് ചെയ്യുന്നവരും ഉണ്ട്. ഇത്രയധികം ജനങ്ങള്‍ എങ്ങനെയാണ് ട്രെയിനിനു മുകളില്‍ ഇരിക്കുന്നതെന്നു ചോദിക്കുന്നവരും ഉണ്ട്. നിരവധി പേര്‍ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like