E. P. Jayarajan : മത്സ്യത്തൊഴിലാളികളുടെ മുഴുവൻ പ്രശ്നങ്ങളും സർക്കാർ പരിഹരിക്കും

മത്സ്യത്തൊഴിലാളികളുടെ മുഴുവൻ പ്രശ്നങ്ങളും സർക്കാർ പരിഹരിക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ (E. P. Jayarajan). വിഴിഞ്ഞം പോർട്ട്‌ നടപ്പിലാക്കാൻ ആത്മാർത്ഥമായി ഇടതുപക്ഷ സർക്കാർ കൂടെ നിന്നു. വിഴിഞ്ഞം പോർട്ട്‌ പൂർണ്ണതയിൽ എത്തിയാൽ കൊച്ചിയെക്കാൾ വികസനം തിരുവനന്തപുരത്തിന് ഉണ്ടാകുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

വിഴിഞ്ഞം (vizhinjam) തുറമുഖ നിര്‍മാണത്തിന് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ (highcourt ) ഹർജി നല്‍കി. കേന്ദ്ര സേനയുടെയും പൊലീസിൻ്റെയും സംരക്ഷണം വേണമെന്നാണ് ആവശ്യം. സമാന ആവശ്യവുമായി കരാർ കമ്പനിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

പദ്ധതി പ്രദേശത്ത് പത്താം ദിവസവും മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here