Teeth: പല്ലിലെ മഞ്ഞപ്പ് കളയുവാന്‍ ഇതാ ചില പൊടിക്കൈകള്‍

നാച്വറല്‍ പല്ലിന്റെ നിറം എല്ലായ്പ്പോഴും ഇളം മഞ്ഞ കലര്‍ന്ന വെള്ള നിറമായാണ് പറയപ്പെടുന്നത്. എന്നാല്‍, ഈ മഞ്ഞപ്പ് അമിതമായാല്‍ മഞ്ഞിന്റെ നിറം തന്നെ പോവുകയാണ്. ഇത്തരത്തില്‍ പല്ലിന് മഞ്ഞ നിറം ലഭിക്കുന്നതിന് പലകാരണങ്ങളുണ്ട്. മിക്കതും കൃത്യമായ രീതിയില്‍ പല്ല് ക്ലീന്‍ ആക്കാത്തതാണ്. പല്ലിലെ മഞ്ഞപ്പ് മാറ്റുവാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം.

1. കൃത്യമായ രീതിയില്‍ പല്ല് തേയ്ക്കുക.

പല്ലിന് മഞ്ഞപ്പ് വരുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് മര്യാദയ്ക്ക് പല്ല് തേയ്ക്കുന്നില്ല എന്നത് തന്നെയാണ്. ദിവസത്തില്‍ രണ്ട്നേരം പല്ല് തേയ്ക്കണം എന്നാണ് പറയുന്നത്. അതും പല്ല് തേയ്ക്കുമ്പോള്‍ രണ്ട് മിനിറ്റ് നേരം പല്ല് തേയ്ക്കുവാന്‍ ശ്രദ്ധിക്കണം.

ഇത്ര നേരം പല്ല് തേച്ചാല്‍ മാത്രമാണ് നമ്മളുടെ പല്ലില്‍ നിന്നും കൃത്യമായ രീതിയില്‍ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ പോവുകയുള്ളൂ. അതുപോലെതന്നെ, ചായ കുടിച്ചതിന് ശേഷവും സോഫ്റ്റ് ഡ്രിങ്ക്സ് കുടിച്ചതിന് ശേഷവുമെല്ലാം വായ നന്നായി കഴുകുകയോ അല്ലെങ്കില്‍ ബ്രഷ് ഉപയോഗിച്ച് ക്ലീന്‍ ആക്കുന്നതിനും പല്ലില്‍ കറ പിടിക്കാതിരിക്കുവാന്‍ സഹായിക്കുന്ന കാര്യങ്ങളാണ്.

2. വെളിച്ചെണ്ണ ഉപയോഗിക്കാം

വെളിച്ചെണ്ണ ഉപയോഗിച്ച് പല്ലിന് നിറം വയ്പ്പിക്കാവുന്നതാണ്. ഇതിനായി ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എടുക്കുക. ഇത് വായില്‍ ഒഴിച്ച് വായയുടെ എല്ലാഭാഗത്തേയ്ക്കും ആക്കുക. ഇത് കവിള്‍ കൊള്ളുന്ന പോലെ പിടിച്ച് വയ്ക്കുക. ഏകദേശം കുറഞ്ഞത്, 15 മിനിറ്റ് മുതല്‍ 20 മിനിറ്റ്വരെ പിടിക്കേണ്ടത് അനിവാര്യമാണ്.

ഇത് ചെയ്യുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താണെന്നു വച്ചാല്‍ വെളിച്ചെണ്ണ ഒരിക്കലും വയറ്റിലേയ്ക്ക് ഇറങ്ങിപോകാതെ സൂക്ഷിക്കണം. ഇത്തരത്തില്‍ ഇറങ്ങിപ്പോകാതെ ഒരു 15 മിനിറ്റോളം പിടിക്കാം. 30 മിനിറ്റോളമായാല്‍ അത്രയ്ക്കും നല്ലതാണ്.അതിനുശേഷം ഇത് തുപ്പിക്കളഞ്ഞ് നല്ല വെള്ളത്തില്‍ വായ കഴുകി എടുക്കാവുന്നതാണ്.

3. ബേക്കിംഗ് സോഡ ആന്റ് ഹെഡ്രജന്‍ പെറോക്സൈഡ്

പല്ലിലെ പ്ലാക്ക് കളയുന്നതിനും അതുപോലെതന്നെ കറകള്‍ നീക്കം ചെയ്യുന്നതിനും ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ബേക്കിംഗ് സോഡയും അതുപോലെ, ഹൈഡ്രജന്‍ പെറോക്സൈഡും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് മൗത്ത് വാഷില്‍ ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. അതുപോലെതന്നെ വേക്കിംഗ് സോഡ വെള്ളത്തില്‍ ചേര്‍ത്ത് മൗത്ത് വാഷ് പോലെ ഉപയോഗിക്കുന്നതും പല്ലിലെ കറയും മഞ്ഞപ്പും പോകുവാന്‍ വളരെയധികം സഹായിക്കുന്നുണ്ട്.

4. നാരങ്ങ, ഓറഞ്ച്, പഴത്തിന്റെ തൊലി എന്നിവ ഉപയോഗിക്കാം

നാരങ്ങ പിഴിഞ്ഞതിനുശേഷം, അല്ലെങ്കില്‍ പഴം, ഓറഞ്ച് എന്നിവ കഴിച്ചു കഴിഞ്ഞ് അതിന്റെ തൊലി കളയുന്നതിന് പകരം, അവ പല്ലുകള്‍ വൃത്തിയാക്കുവാന്‍ ഉപയോഗിക്കാവുന്നതാണ്. കാരണം, ഇതില്‍ സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് പല്ലുകള്‍ ക്ലീന്‍ ആക്കിയെടുക്കുവാന്‍ സഹായിക്കുന്നു.

ഇവയുടെ തൊലി എടുത്ത് പല്ലില്‍ രണ്ട് മിനിറ്റ് നേരം പതുക്കം ഉരയ്ക്കുക. അതിനുശേഷം വെള്ളം എടുത്ത് വായ കഴുകാവുന്നതാണ്. ഇത് പല്ലിലെ കറയും മഞ്ഞപ്പും കളയുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്.

5. വെള്ളത്തിന്റെ അംശം കൂടുതലുള്ള പഴം പച്ചക്കറികള്‍ കഴിക്കാം

വെള്ളത്തിന്റെ അംശം കൂടുതലുള്ള പഴം പച്ചക്കറികള്‍ ഉപയോഗിക്കുന്നത് പല്ല് നല്ല ആരോഗ്യത്തോടെ ഇരിക്കുവാന്‍ സഹായിക്കും എന്നാണ് പറയുന്നത്. ഇത് പല്ലുകളെ ക്ലെന്‍സ് ചെയ്യുന്നതിനും അതുപോലെ, പ്ലാക്ക് വരാതിരിക്കുവാനും സഹായിക്കുന്നുണ്ട്. ഇത്തരം പഴം പച്ചക്കറികള്‍ പല്ലുകള്‍ ക്ലീന്‍ ആക്കുവാന്‍ നല്ലതാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News