വെറുംവയറ്റില്‍ ഉലുവ വെള്ളം കുടിച്ചോല്‍ ഗുണങ്ങളേറെ

തലേന്ന് രാത്രി കുതിര്‍ത്തു വച്ച ഉലുവ, പിറ്റേന്ന് രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ആരോഗ്യഗുണങ്ങളേകും. പതിവായി ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുന്നതു മുതല്‍ ശരീരഭാരം കുറയ്ക്കുന്നതു വരെ നീളുന്നു ഉലുവയുടെ ആരോഗ്യഗുണങ്ങള്‍.

തലേന്ന് രാത്രി ഉലുവ വെള്ളത്തില്‍ കുതിര്‍ത്തു വച്ച് പിറ്റേന്ന് രാവിലെ ഉപയോഗിക്കും മുന്‍പ് ചൂടാക്കിയശേഷം ഈ വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റും എന്ന് ആയുര്‍വേദം പറയുന്നു. രാവിലെ വെറും വയറ്റില്‍ ഉലുവാ വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ അറിയാം.

ശരീരഭാരം കുറയ്ക്കാന്‍

അമിത ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹമുള്ളവര്‍ തീര്‍ച്ചയായും രാവിലെ ഉലുവയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. ഉലുവ ശരീരത്തിലെ ഉപാപചയനിരക്ക് വര്‍ധിപ്പിക്കുകയും ശരീരതാപനില ഉയര്‍ത്തുകയും ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. രാവിലെ വെറും വയറ്റില്‍ ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ ഡീടോക്സ് ചെയ്യാനും സഹായിക്കും.

ചര്‍മത്തിന്റെയും തലമുടിയുടെയും ആരോഗ്യം

ചര്‍മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ഉലുവ കുതിര്‍ത്ത വെള്ളം ഏറെ ഗുണം ചെയ്യും. ആന്റിബാക്ടീരിയല്‍, ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉള്ള ഡയോസ്ജെനിന്‍ എന്ന ഒരു സംയുക്തം ഉലുവയിലുണ്ട്. ഇതാണ് മുടി വളര്‍ച്ചയ്ക്കും ചര്‍മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നത്. ഉലുവയിട്ട വെള്ളം വെറുവയറ്റില്‍ കുടിക്കുന്നതിലൂടെ ആരോഗ്യവും തിളക്കവുമുള്ള ചര്‍മം ലഭിക്കും.

ദഹനത്തിനു സഹായകം

ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഗുണം ഇത് ദഹനം മെച്ചപ്പെടുത്തും എന്നുള്ളതാണ്. ദഹനത്തിനു സഹായിക്കുന്ന അന്റാസിഡുകളുടെ ഉറവിടമാണ് ഉലുവ. അതുകൊണ്ടു തന്നെ ഉലുവ കുതിര്‍ത്ത വെള്ളം ഇളംചൂടോടു കൂടി കുടിക്കുന്നത് ദഹനപ്രശ്‌നങ്ങളായ അസിഡിറ്റി, വയറിനു കനം ഇവയെല്ലാം അകറ്റുമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ വേനല്‍ക്കാലത്ത് ഇത് ഒഴിവാക്കാം.

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാം

ഉയര്‍ന്ന കൊളസ്‌ട്രോള്‍ മൂലം വിഷമിക്കുന്നവര്‍ക്ക് ഉലുവയിട്ട വെള്ളം ഏറെ ഗുണം ചെയ്യും. ഉലുവയില്‍ ഫ്‌ലേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ആയ എല്‍ഡിഎല്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ കൊളസ്‌ട്രോള്‍ കൂടുതല്‍ ഉള്ളവര്‍ ദിവസവും വെറുംവയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്.

ആര്‍ത്തവ വേദന അകറ്റാം

മാസമുറ സമയത്തെ വേദന അകറ്റാന്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ള ഉലുവ സഹായിക്കും. ഉലുവയിലെ ആല്‍ക്കലോയ്ഡുകളുടെ സാന്നിധ്യമാണ് ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കുന്നത്.

ശരീരഭാരം കുറയ്ക്കാം

അമിത ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹമുള്ളവര്‍ തീര്‍ച്ചയായും രാവിലെ ഉലുവയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. ഉലുവ ശരീരത്തിലെ ഉപാപചയനിരക്ക് വര്‍ധിപ്പിക്കുകയും ശരീരതാപനില ഉയര്‍ത്തുകയും ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. രാവിലെ വെറും വയറ്റില്‍ ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ ഡീടോക്‌സ് ചെയ്യാനും സഹായിക്കും.

ചര്‍മത്തിന്റെയും തലമുടിയുടെയും ആരോഗ്യം

ചര്‍മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ഉലുവ കുതിര്‍ത്ത വെള്ളം ഏറെ ഗുണം ചെയ്യും. ആന്റിബാക്ടീരിയല്‍, ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉള്ള ഡയോസ്‌ജെനിന്‍ എന്ന ഒരു സംയുക്തം ഉലുവയിലുണ്ട്. ഇതാണ് മുടി വളര്‍ച്ചയ്ക്കും ചര്‍മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നത്. ഉലുവയിട്ട വെള്ളം വെറുവയറ്റില്‍ കുടിക്കുന്നതിലൂടെ ആരോഗ്യവും തിളക്കവുമുള്ള ചര്‍മം ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News