വയനാട്ടില്‍ വാഹനാപകടം : 4 വയസുകാരി മരിച്ചു

വയനാട്ടില്‍ വാഹനാപകടത്തില്‍ നാല് വയസുകാരി മരിച്ചു. സ്‌കൂളില്‍ നിന്ന് അച്ഛനും സഹോദരിമാര്‍ക്കുമൊപ്പം വരുമ്പോഴായിരുന്നു അപകടം. ഐലിന്‍ ആണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ച കാറില്‍ അമിത വേഗതയില്‍ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കുട്ടിയുടെ അച്ഛന്‍ സജിക്കും മൂന്ന് സഹോദരിമാര്‍ക്കും പരിക്കേറ്റു.

കോഴിക്കോട്‌ തോണി മറിഞ്ഞ്‌ രണ്ടുപേർ മരിച്ചു

കോഴിക്കോട്‌ വടകര ചോമ്പാലയിൽ തോണിമറിഞ്ഞ്‌ രണ്ടുപേർ മരിച്ചു.മാടാക്കര സ്വദേശി അച്യുതൻ, പൂഴിഞ്ഞ സ്വദേശി അച്യുതൻ എന്നിവരാണ്‌ മരിച്ചത്‌. മത്സ്യം കൊണ്ടുവന്ന തോണിയാണ്‌ മറിഞ്ഞത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News