Governor : കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥിരം കുറ്റവാളിയെന്ന് ആക്ഷേപിച്ച് ഗവര്‍ണര്‍

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥിരം കുറ്റവാളിയെന്ന് ആക്ഷേപിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (Governor ). വിസി സര്‍വകലാശാല സിന്‍ഡിക്കറ്റിനെയും തെറ്റിദ്ധരിപ്പിച്ചു. ഇല്ലാത്ത അധികാരം ഉപയോഗിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനസംഘടിപ്പിച്ചു.

തീരുമാനം പിന്നീട് ഹൈക്കോടതി റദ്ദാക്കി. സ്ഥിരം കുറ്റവാളികള്‍ക്ക് മാത്രമേ ഇങ്ങനെ ചെയ്യാനാകൂ എന്നും ഗവര്‍ണ്ണര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല മോശമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മികച്ച വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിനായി കേരളത്തിന് പുറത്തേക്ക് പോകുന്നു.

അധികാര സ്വാധീനം ഉപയോഗിച്ച് ബന്ധുക്കളെയാണ് സര്‍വകലാശാലകളില്‍ നിയമിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖല തകരുകയാണെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി സംഘടിപ്പിച്ച അരബിന്ദോ അനുസ്മരണ പരിപാടിയിലാണ് ഗവര്‍ണ്ണറുടെ വിമര്‍ശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here