സംസ്ഥാന സര്‍ക്കാര്‍ 3000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 3000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഓഗസ്റ്റ് 29ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.

സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ വിതരണം 14.5 ലക്ഷം കഴിഞ്ഞു :
മന്ത്രി ജി. ആര്‍ അനില്‍

ഈ വര്‍ഷത്തെ ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റുകളുടെ എണ്ണം 14.5 ലക്ഷം (ഇന്ന് വൈകുന്നേരം 6.45 നുള്ള കണക്കനുസരിച്ച്) കഴിഞ്ഞു. ആഗസ്റ്റ് 23ന് ആരംഭിച്ച വിതരണം സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നതുപോലെ പുരോഗമിച്ചുവരുന്നു.

ആഗസ്റ്റ് 23ന് 1,75,398 പേരും 24ന് 3,53,109 പേരും 25 ന് 9,21,493 പേരും (വൈകുന്നേരം 6.45 വരെ) ഭക്ഷ്യക്കിറ്റുകള്‍ കൈപ്പറ്റിയിട്ടുണ്ട്. ആഗസ്റ്റ് 23, 24 തീയതികളില്‍ AAY (മഞ്ഞ) കാര്‍ഡുടമകള്‍ക്കും, 25, 26, 27 എന്നീ തീയതികളില്‍ PHH (പിങ്ക്) കാര്‍ഡുടമകള്‍ക്കുമാണ് കിറ്റ് വിതരണം ക്രമീകരിച്ചിരുന്നത്. എന്നാല്‍ NPS, NPNS കാര്‍ഡുടമകളും ഈ ദിവസങ്ങളില്‍ കിറ്റുകള്‍ കൈപ്പറ്റിയിട്ടുണ്ട്.

വിതരണം സുഗമമാക്കുന്നതിനു വേണ്ടിയാണ് ഓരോ വിഭാഗം കാര്‍ഡുടമകള്‍ക്കും പ്രത്യേക തിയതികള്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കും ഈ ദിവസങ്ങളില്‍ കിറ്റുകളുടെ ലഭ്യതയ്ക്കനുസരിച്ച് റേഷന്‍ കടകളില്‍ നിന്നും കിറ്റുകള്‍ കൈപ്പറ്റാവുന്നതാണ് എന്നും മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News