യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ ഹർജി നാളെ പരിഗണിക്കും | Supreme Court

റഷ്യ (russia) യുക്രൈൻ (ukraine) യുദ്ധത്തെത്തുടർന്ന് പഠനം പാതിവഴിയിൽ നിർത്തി നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചു. തുടർ പഠനം ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും

താ​യ്‌​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രിയെ നീ​ക്കി ഭ​ര​ണ​ഘ​ട​നാ കോ​ട​തി

താ​​​യ്‌​​​ല​​​ൻ​​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​യു​​​ത് ചാ​​​ൻ ഒ​​​ച​​​യെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ​​​ നി​​​ന്നു നീ​​​ക്കി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ കോ​​​ട​​​തി. ഭ​​​ര​​​ണ​​​ഘ​​​ട​​​ന നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ കാ​​​ലം പ്ര​​​യു​​​ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി തു​​​ട​​​രു​​​ന്നു എ​​​ന്നാ​​​രോ​​​പി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷം ന​​​ല്കി​​​യ ഹ​​​ർ​​​ജി ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ചാ​​​ണ് ന​​​ട​​​പ​​​ടി.

മു​​​ൻ പ​​​ട്ടാ​​​ള​​​മേ​​​ധാ​​​വി​​​ കൂ​​​ടി​​​യാ​​​യ പ്ര​​​യു​​​തി​​​ന്‍റെ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന വി​​​ധി​​​ക​​​ളി​​​ലൂ​​​ടെ കു​​​പ്ര​​​സി​​​ദ്ധിയാ​​​ർ​​​ജി​​​ച്ച ഭ​​​ര​​​ണ​​​ഘ​​​ട​​​നാ കോ​​​ട​​​തി​​​യു​​​ടെ ഈ ​​​ന​​​ട​​​പ​​​ടി ആ​​​ശ്ച​​​ര്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​യി. ഇ​​​നി, ഡെ​​​പ്യൂ​​​ട്ടി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​വി​​​ത് വോം​​​ഗ്സു​​​വാ​​​ൻ ഇ​​​ട​​​ക്കാ​​​ല പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

പ്ര​​​യു​​​ത് 2014ൽ ​​​പ​​​ട്ടാ​​​ള അ​​​ട്ടി​​​മ​​​റി​​​യി​​​ലൂ​​​ടെ അ​​​ധി​​​കാ​​​രം പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 2019ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​യി​​​ച്ച് അ​​​ധി​​​കാ​​​രം നി​​​ല​​​നി​​​ർ​​​ത്തി. ഭ​​​ര​​​ണ​​​ഘ​​​ട​​​ന പ്ര​​​കാ​​​രം എ​​​ട്ടു വ​​​ർ​​​ഷ​​​മേ ഒ​​​രാ​​​ൾ​​​ക്ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​പ​​​ദ​​​ത്തി​​​ൽ തു​​​ട​​​ര​​​നാ​​​കൂ.

2014 മേ​​​യി​​​ൽ അ​​​ധി​​​കാ​​​രം പി​​​ടി​​​ക്കു​​​ക​​​യും ഓ​​​ഗ​​​സ്റ്റി​​​ൽ പ​​​ട്ടാ​​​ള സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ പ്ര​​​യു​​​തി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ഈ ​​​ആ​​​ഴ്ച അ​​​വ​​​സാ​​​നി​​​ച്ചു​​​വെ​​​ന്നാ​​ണു പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്. കേ​​​സി​​​ൽ അ​​​ന്തി​​​മ​​​വി​​​ധി എ​​​ന്നു​​​ണ്ടാ​​​കു​​​മെ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല.

അ​​​ടു​​​ത്ത വ​​​ർ​​​ഷം പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ നേ​​​രി​​​ടാ​​​നൊ​​​രു​​​ങ്ങു​​​ന്ന പ്ര​​​യു​​​തി​​​ന് കോ​​​ട​​​തി​​​വി​​​ധി തി​​​രി​​​ച്ച​​​ടി​​​യാ​​​കും. പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു പു​​​റ​​​മേ സ്വ​​​ന്തം സ​​​ഖ്യ​​​ത്തി​​​ൽ​​​നി​​​ന്നും അ​​​ദ്ദേ​​​ഹം എ​​​തി​​​ർ​​​പ്പു നേ​​​രി​​​ടു​​​ന്നു​​​ണ്ട്. പ്ര​​​യു​​​ത് ഈ ​​​വ​​​ർ​​​ഷം പ​​​ല​​​വ​​​ട്ടം അ​​​വി​​​ശ്വാ​​​സ​​​ത്തെ അ​​​തി​​​ജീ​​​വി​​​ച്ചി​​​രു​​​ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News