Kollam : എംഡിഎംഎ കേസിലെ പ്രതികളെ കാണാനെത്തിയവര്‍ പൊലീസുകാരെ ആക്രമിച്ചു

എംഡിഎംഎയുമായി അറസ്റ്റിലായ പ്രതികളെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയവർ പൊലീസുകാരനെ ആക്രമിച്ചു.കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനുള്ളിൽ കയറിയാണ് രണ്ടംഗ സംഘം ആക്രമണം നടത്തിയത്. സ്റ്റേഷനിലുണ്ടായിരുന്ന എ എസ് ഐയുടെ തല ഇടിച്ചുപൊട്ടിച്ചു.

മെഡിക്കൽ ലീവിലുള്ള പട്ടാളക്കാരനും സഹോദരനും ചേർന്നാണ് ആക്രമണം നടത്തിയത്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എംഡിഎംഎയും കഞ്ചാവുമായി ദമ്പതികൾ ഉൾപ്പെടെ നാല് പേർ പൊലീസ് പിടിയിൽ

മാരക മയക്കുമരുന്ന് എംഡിഎംഎയും, കഞ്ചാവുമായി ദമ്പതികൾ ഉൾപ്പെടെ നാല് പേർ പൊലീസ് പിടിയിൽ.ലോഡ്ജിൽ തങ്ങി കോളേജ്,സ്ക്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ഇവർ മയക്ക് മരുന്ന് വിൽപ്പന നടത്തി വരികയായിരുന്നു.ദമ്പതികൾ ഉൾപ്പെട്ട സംഘമാണ് പൊലീസ് പിടിയിലായത്.

കൊല്ലം പാൽക്കുളങ്ങര സ്വദേശി അഭിനാഷ്, പുന്തലത്താഴം സ്വദേശി അഖിൽ, പേരൂർ സ്വദേശി അജു ,ഭാര്യ ബിൻഷ എന്നിവരെ കരിക്കോട് ഷാപ്പ്മുക്കിന് സമീപത്തുള്ള ലോഡ്ജിൽ മയക്കുമരുന്ന പാക്ക് ചെയ്യുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.രണ്ട് മുറികളിലായിരുന്ന ഇവരിൽനിന്നും 22 ഗ്രാം എംഡിഎംഎയും 34 ഗ്രാം കഞ്ചാവും,1.31ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു.

കൊല്ലം സിറ്റി ഡാൻസാഫ് ടീമും കിളികൊല്ലൂർ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. രണ്ട് മാസമായി ഇവർ കരിക്കോട് ഷാപ്പ് മുക്കിലെ സ്വകാര്യ ലോഡ്ജിൽ താമസിച്ച് മാരക മയക്ക് മരുന്ന് വ്യാപാരം നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

എം.ഡി.എം.എ ഗ്രാമിന് 1500 രൂപ മുതൽ 2000 രൂപ വരെയാണ് വില.ഓൺലൈൻ ആപ്പിലൂടെ വഴിയായിരുന്നു പണമിടപാടുകൾ.
ഇവരുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ വൻ തുക കണ്ടെത്തി.

ക്രൈംബ്രാഞ്ച് എസിപി സക്കറിയ മാത്യു, സിഐ.വിനോദ്,
എസ്.ഐ.അനീഷ്, ഡാൻസാഫ് എസ്.ഐ ജയകുമാർ,
എ.എസ് ഐ.ബൈജു, പി.ജെറോം, സി.വി.സജു.എസ്.സീനു K, മനു .ജി, രിപു ആർ.രതീഷ് റ്റി, എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News