Djokovic : ജോക്കോവിച്ചിന് യുഎസ് ഓപ്പണും നഷ്ടം

മൂന്ന് തവണ ചാമ്പ്യനായ സെർബിയയുടെ നൊവാക് ജോക്കോവിച്ച് (Djokovic) യുഎസ് ഓപ്പണിൽ (US Open) കളിക്കില്ല. കൊവിഡ് വാക്‌സിൻ സ്വീകരിക്കാത്തതിനെ തുടർന്ന് താരത്തിന് യാത്രാ വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പിൻമാറാനുള്ള തീരുമാനം.

തന്റെ ട്വിറ്റർ പേജിലൂടെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. യുഎസ് സർക്കാരിന്റെ വിദേശ പൗരൻമാർക്കുള്ള വാക്‌സിനേഷൻ നയത്തെ തുടർന്നാണ് ജോക്കോവിച്ചിന് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കാത്തത്.

‘ഖേദകരമെന്നു പറയട്ടെ, യുഎസ് ഓപ്പണിന് ഇത്തവണ എനിക്ക് ന്യൂയോർക്കിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല. നിങ്ങളുടെ സ്‌നേഹവും പിന്തുണയും അറിയിച്ചുള്ള സന്ദേശങ്ങൾക്ക് നന്ദി. സഹ താരങ്ങൾക്ക് ആശംസകൾ. ഞാൻ പോസിറ്റീവ് സ്പിരിറ്റിൽ തുടരും. അവസരത്തിനായി കാത്തിരിക്കുകയും ചെയ്യും. ഉടൻ തന്നെ കാണാം ടെന്നീസ് ലോകമേ’- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഈ വർഷം ആദ്യം ഓസ്‌ട്രേലിയൻ ഓപ്പൺ പോരാട്ടത്തിലും കൊവിഡ് വാക്‌സിൻ എടുക്കാത്തതിന്റെ പേരിൽ താരത്തിന് യാത്രാ വിലക്ക് നേരിടേണ്ടി വന്നിരുന്നു. ഇതിനെതിരെ ജോക്കോവിച്ച് കോടതിയെ സമീപിച്ചെങ്കിലും 35കാരനായ താരത്തിന് മത്സരിക്കാൻ സാധിച്ചിരുന്നില്ല. സമാന സാഹചര്യമാണ് യുഎസ് ഓപ്പണിന് തൊട്ടുമുൻപും ജോക്കോവിച്ചിന് നേരിടേണ്ടി വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here