Oman : ഒമാനില്‍ വാഹനാപകടം; ഒരു മരണം

ഒമാനിലുണ്ടായ (oman ) വാഹനാപകടത്തിൽ (accident) ഒരാൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അൽ വുസ്‍ത ഗവർണറേറ്റിലായിരുന്നു അപകടം. അപകടത്തെ തുടർന്ന് എട്ട് പേരെ മഹൗത്ത് ഹെൽത്ത് സെന്ററിൽ എത്തിച്ചതായി അൽ വുസ്ത ഗവർണറേറ്റിലെ ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.

മരിച്ചവരോ പരിക്കേറ്റവരോ ഏത് രാജ്യക്കാരാണെന്ന വിവരങ്ങൾ ലഭ്യമായിട്ടില്ല.അതിനിടെ ഒമാനിൽ നിന്ന് ഉംറ തീർത്ഥാടനത്തിന് എത്തിയ തീർത്ഥാടകരുടെ ബസ് സൗദി അറേബ്യയിൽ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് മരണം.

റിയാദ് – തായിഫ് റോഡിൽ അൽ നസായിഫ് പാലത്തിന് സമീപം ട്രക്കിന് പിന്നിലിടിച്ചാണ് അപകടം.ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ തൽക്ഷണം മരിച്ചു. 18 പേർക്ക് ഗുരുതരമായി പരിക്കേറ്റു.

മരിച്ച രണ്ടുപേരും ഒമാൻ സ്വദേശികളാണെന്നാണ് റിപ്പോർട്ടുകൾ. മൃതദേഹങ്ങൾ ജിദ്ദയിലെ ഒമാൻ കോൺസുലേറ്റ് ഇടപെട്ട് ഒമാനിലേക്ക് കൊണ്ടുപോയി. പരിക്കേറ്റവരെ അൽമോയ, ദലം ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News