NV Ramana:ചീഫ് ജസ്റ്റിസ് എന്‍.വി രമണ ഇന്ന് വിരമിക്കും

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്(Chief Justice) സ്ഥാനത്തുനിന്ന് എന്‍.വി രമണ(NV Ramana) ഇന്ന് വിരമിക്കും. അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്(UU Lalit) നാളെ ചുമതലയേല്‍ക്കും. ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് യു.യു ലളിത്.

രമണ കഴിഞ്ഞാല്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ഇപ്പോള്‍ ജസ്റ്റിസ് ലളിത്. അടുത്ത നവംബര്‍ 8 വരെയാണ് ജസ്റ്റിസ് യു യു ലളിത് ചീഫ് ജസ്റ്റിസ് ആയി പ്രവര്‍ത്തിക്കുക.

രാജ്യത്തെ 48ആം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി. രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നാണ്. രാഷ്ട്രപതി ഭവനില്‍ കനത്ത കൊവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News