Trivandrum:തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്;പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം|Medical College

സപ്തതി നിറവില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്(Trivandrum Government Medical College). സംസ്ഥാനത്തെ ആരോഗ്യ മേഖലക്ക് തിലകക്കുറിയായി പ്രൗഢിയോടെ നിലനില്‍ക്കുന്ന സ്ഥാപനം കൂടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്.

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) തുടക്കം കുറിക്കും.

മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ആണ് സംഘടിപ്പിച്ചിട്ടുള്ളത്.

ചീഫ് ജസ്റ്റിസ് എന്‍.വി രമണ ഇന്ന് വിരമിക്കും

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് എന്‍.വി രമണ ഇന്ന് വിരമിക്കും. അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് നാളെ ചുമതലയേല്‍ക്കും. ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് യു.യു ലളിത്.

രമണ കഴിഞ്ഞാല്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ഇപ്പോള്‍ ജസ്റ്റിസ് ലളിത്. അടുത്ത നവംബര്‍ 8 വരെയാണ് ജസ്റ്റിസ് യു യു ലളിത് ചീഫ് ജസ്റ്റിസ് ആയി പ്രവര്‍ത്തിക്കുക.

രാജ്യത്തെ 48ആം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി. രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നാണ്. രാഷ്ട്രപതി ഭവനില്‍ കനത്ത കൊവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News