ADVERTISEMENT
(Vizhinjam Port)വിഴിഞ്ഞം തുറമുഖ സമരത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതി നിര്‍മ്മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ്(Adani group) സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി(High Court) പരിഗണിക്കും. പൊലീസ് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേന്ദ്ര സേനയുടെ സംരക്ഷണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യമുണ്ട്.
അദാനി ഗ്രൂപ്പിന് പുറമേ കരാര്‍ കമ്പനിയും സമാന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. സമരം തുറമുഖ നിര്‍മ്മാണ തൊഴിലാളികളുടെ ജീവനു ഭീഷണിയാകുന്ന തരത്തിലാണെന്ന് അദാനി ഗ്രൂപ്പ് ഹര്‍ജിയില്‍ ആരോപിക്കുന്നു.
പൊലീസും ഭരണകൂടവും നിഷ്‌ക്രിയത്വം പാലിക്കുകയാണെന്നും സംരക്ഷണം തേടി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് പതിനാലാമത്തെ ഇനമായി ഹര്‍ജി പരിഗണിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.