ഗവര്‍ണര്‍ ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കാനുള്ള ഉത്തരവാദിത്വം കാണിക്കണം:മന്ത്രി ആര്‍ ബിന്ദു|R Bindu

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു(R Bindu). ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് നിലവാരമില്ലെന്ന ഗവര്‍ണറുടെ പ്രസ്താവന കേരളത്തിലെ സര്‍വകലാശാലകളെ ഇകഴ്ത്തുന്നത്. ഗവര്‍ണര്‍ ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കാനുള്ള ഉത്തരവാദിത്വം കാണിക്കണം. ബില്ലില്‍ ഒപ്പിടില്ലെന്ന നിലപാട് ആശാസ്യകരമല്ലെന്നും മന്ത്രി ആര്‍ ബിന്ദു കൈരളി ന്യൂസിനോട് പറഞ്ഞു.

കേരളത്തിലെ സര്‍വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള പ്രവര്‍ത്തനത്തിലാണ് സര്‍ക്കാര്‍. അതിനൊപ്പം നിലനില്‍ക്കുകയാണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ചെയ്യേണ്ട്. എന്നാല്‍ ഗവര്‍ണര്‍ നടത്തുന്നത് രാഷ്ട്രീയ ഇടപെടലെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു കൈരളി ന്യൂസിനോട് പറഞ്ഞു.

ബില്ലുകള്‍ സംബന്ധിച്ച് ഗവര്‍ണര്‍ സ്വീകരിച്ച നിലപാട് ശരിയല്ല. ഭരണഘടനാപരം തന്നെയാണ് സര്‍വകലാശാല നിയമ ഭേദഗതി ബില്‍. എന്നാല്‍ ബില്ലില്‍ ഒപ്പിടില്ലെന്ന നിലപാട് ആശാസ്യകരമല്ലെന്നും മന്ത്രി പറഞ്ഞു.

ചാന്‍സിലേഴ്‌സ് അവാര്‍ഡ് പ്രഖ്യാപിക്കാതെയുള്ള ഗവര്‍ണറുടെ നിലപാട് സര്‍വകലാശാലയ്ക്ക് നഷ്ടമാക്കിയത് 5 കോടി രൂപയുടെ ഫണ്ടാണ്. ഇത്തരത്തിലുള്ള നിലപാടുകള്‍ തിരുത്താന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്നും മന്ത്രി ആര്‍.ബിന്ദു ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here