അന്തരിച്ച സി.എഫ് തോമസിന്റെ സഹോദരന്‍ സാജന്‍ ഫ്രാന്‍സിസ് നിര്യാതനായി

കേരളാ കോണ്‍ഗ്രസ് എം മുന്‍ ചെയര്‍മാന്‍ അന്തരിച്ച സി.എഫ് തോമസിന്റെ സഹോദരന്‍ സാജന്‍ ഫ്രാന്‍സിസ് നിര്യാതനായി.

കേരളാ കോണ്‍ഗ്രസ് ജെ വൈസ് ചെയര്‍മാനായിരുന്നു. ചങ്ങനാശ്ശേരി നഗരസഭ മുന്‍ ചെയര്‍മാന്‍ ആണ്.

മൂന്ന് പേരെ കൊലപ്പെടുത്തിയ കേസ്;ഒളിവില്‍ പോയ കൊലക്കേസ് പ്രതി പിടിയില്‍

മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞ പശ്ചിമ ബംഗാള്‍ സ്വദേശി കോഴിക്കോട് പിടിയിലായി. പശ്ചിമ ബംഗാള്‍ പാര്‍ഗാന സ്വദേശി രവികുല്‍ സര്‍ദാറാണ് പിടിയിലായത്.

പന്നിയങ്കര പൊലീസിന്റെ സഹായത്തോടെയായിരുന്നു പശ്ചിമ ബംഗാള്‍ പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാള്‍ മീഞ്ചന്തയിലെ അതിഥി തൊഴിലാകളുടെ താമസ സ്ഥലത്ത് ഒളിവില്‍ കഴിയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ഇയാള്‍ക്കു ഒളിവില്‍ കഴിയാന്‍ സൗകര്യം ചെയ്തു കൊടുത്ത മൂന്നു പേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News