Sidheeq Kappan:മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കില്ല

മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്റെ(Sidheeq Kappan) ജാമ്യാപേക്ഷ സുപ്രീംകോടതി(Supreme Court) ഇന്ന് പരിഗണിക്കില്ല. ഹത്രാസിലെ ബലാത്സംഗ കൊലപാതക സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയായിരുന്നു സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത് ജയിലലടച്ചത്.

സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും ഹത്രാസില്‍ കലാപം ഉണ്ടാക്കാന്‍ എത്തിയതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു യു.പി പൊലീസിന്റെ കേസ്.

വിചാരണ കോടതിയും, അലഹാബാദ് ഹൈക്കോടതിയും ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് കാപ്പന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News