Maharashtra: മഹാരാഷ്ട്രയിലെ കോലാപൂരില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ നിന്ന് 171 കിലോമീറ്റര്‍ കിഴക്കായി ഇന്ന് പുലര്‍ച്ചെ 2:21 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ ആഴം ഭൂമിയില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയായിരുന്നുവെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു.

ബുധന്‍, വ്യാഴം ദിവസങ്ങളിലും രാത്രിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കോലാപൂര്‍ പരിസരത്ത് ഉണ്ടായതായും എന്‍സിഎസ് സ്ഥിരീകരിച്ചു

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.04നാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ ആഴം ഭൂമിയില്‍ നിന്ന് 5 കിലോമീറ്റര്‍ താഴെയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News