ADVERTISEMENT
കൊച്ചിയില്‍(Kochi) വ്യാപക എടിഎം(ATM) തട്ടിപ്പ്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 എടിഎമ്മുകളില്‍ നിന്നാണ് മോഷ്ടാവ് പണം കവര്‍ന്നത്. കളമശേരിയിലെ എടിഎമ്മില്‍ നിന്ന് മാത്രം കാല്‍ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. തട്ടിപ്പ് സംഘത്തെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി.
ഈ മാസം 18,19 തീയതികളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കൊച്ചയിലെ എടിഎമ്മുകള് കേന്ദ്രീകരിച്ച നടന്ന തട്ടിപ്പിന്റെ തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇടപാടുകാര്‍ ഇല്ലാത്ത എടിമ്മുകള്‍ മോഷ്ടാവ് ആദ്യം നിരീക്ഷിക്കും. പിന്നീട് എടിഎമ്മിനുള്ളില്‍ കയറി, പണം വരുന്ന ഭാഗത്ത് പ്രത്യേകതരം ഉപകരണം ഘടിപ്പിക്കും. ശേഷം എടിഎമ്മിന് പുറത്തു നിന്ന് ഇവിടേക്ക് വരുന്ന ഇടപാടുകാരെ നിരീക്ഷിക്കും. എന്നാല്‍ പണമെടുക്കാന്‍ കയറുന്ന ഇടപാടുകാര്‍ നടപടിക്രമങ്ങള്‍ പിന്നാലം ആവശ്യമായ പണം കൈപ്പറ്റാന്‍ സാധിക്കാതെ വരുമ്പോള്‍ ഇവിടെ നിന്ന് മടങ്ങും.
ഈ തക്കം നോക്കി മോഷ്ടാവ് അകത്ത് കടന്ന് ഘടിപ്പിച്ച ഉപകരണം ഇളക്കി മാറ്റി പണം കൈക്കലാക്കി മുങ്ങുന്നതാണ് മോഷണ രീതി. കളമശേരി, തൃപ്പൂണിത്തുറ ഭാഗങ്ങളിലെ എടിഎമ്മുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം നഷ്ടപ്പെട്ടിട്ടുള്ളത്. കാല്‍ലക്ഷത്തോളം രൂപയാണ് നഷ്ടം. പണം നഷ്ടപ്പെട്ട ഇടപാടുകാര്‍ ആദ്യം പരാതിയുമായി ബാങ്കിനെ സമീപിക്കുകയും പിന്നീട് പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. മുഖം മറയ്ക്കാതെ മോഷ്ടാവ് പണം തട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.
തട്ടിപ്പു സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൃക്കാക്കര അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. അതേസമയം, കൂടുതലിടങ്ങളില്‍ തട്ടിപ്പു നടന്ന സാഹചര്യത്തില്‍ ബാങ്കിന്റെ കീഴിലുള്ള എടിഎമ്മുകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.