Mumbai: മഹാരാഷ്ട്ര നിയമസഭയില്‍ താക്കറെ പക്ഷവും ഷിന്‍ഡെ പക്ഷവും തമ്മിലുള്ള പോര്‍വിളികള്‍

മഹാരാഷ്ട്ര നിയമസഭയില്‍ മുന്‍ സംസ്ഥാന പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെയെ പരിഹസിക്കുന്ന പോസ്റ്ററുമായാണ് കഴിഞ്ഞ ദിവസം ഷിന്‍ഡെ പക്ഷം എംഎല്‍എമാര്‍ നിയമസഭയുടെ പ്രവേശന കവാദത്തിലെത്തിയത്. സംസ്ഥാന നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തിനിടെയാണ് താക്കറെ പക്ഷവും ഷിന്‍ഡെ പക്ഷവും തമ്മിലുള്ള പോര്‍വിളികള്‍ കഴിഞ്ഞ ദിവസവും തുടര്‍ന്നത്

ഷിന്‍ഡെ പക്ഷം എം എല്‍ എ മാര്‍ കോടികള്‍ വാങ്ങിയാണ് കൂറുമാറിയതെന്ന് ആരോപിച്ചു ക്യാരറ്റ് മാലയണിഞ്ഞു പ്രതിപക്ഷ എം എല്‍ എ മാര്‍ ബുധനാഴ്ച പരിഹസിച്ചതിന് പുറകെയാണ് പോസ്റ്ററുമായി രംഗത്തെത്തി ഷിന്‍ഡെ പക്ഷം ഇന്നലെ തിരിച്ചടിച്ചത്.

മുന്‍ സംസ്ഥാന പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെയെ ലക്ഷ്യമിട്ട് കാരിക്കേച്ചര്‍ പോസ്റ്ററുമായാണ് ഏകനാഥ് ഷിന്‍ഡെ ക്യാമ്പിലെ ശിവസേന എംഎല്‍എമാരുടെ പ്രകടനം .

ആദിത്യ എതിര്‍ദിശയിലിരുന്ന് കുതിര സവാരി നടത്തുന്ന കാര്‍ട്ടൂണ്‍ അടങ്ങുന്ന പോസ്റ്റര്‍ വഹിച്ചായിരുന്നു പ്രതിഷേധം

പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ ആദിത്യ താക്കറെ ഒന്നും ചെയ്യാതെ വീട്ടിലിരിക്കുകയായിരുന്നുവെന്നും അധികാരം നഷ്ടപ്പെട്ടപ്പോഴാണ് സംസ്ഥാനത്ത് പര്യടനം നടത്തുന്നതെന്നും പോസ്റ്ററില്‍ പരാമര്‍ശിക്കുന്നു .

ആദിത്യ അടക്കമുള്ള ശിവസേന എം എല്‍ എ മാര്‍ നിയമസഭയിലേക്ക് കയറവെ പടികളില്‍ ഇരുന്ന് പ്രതിഷേധിച്ച ഷിന്‍ഡെ പക്ഷം രാജകുമാരന് മുന്നിലെ വഴികള്‍ അടഞ്ഞുവെന്നും വിളിച്ചു കൂവി

തുടര്‍ന്ന് കോണ്‍ഗ്രസ് എന്‍ സി പി എം എല്‍ എ മാര്‍ ആദിത്യക്കൊപ്പം നിലയുറപ്പിച്ച് കോടികള്‍ വാങ്ങി വിശ്വാസ വഞ്ചന നടത്തിയവരെന്ന് വിളിച്ച് പറഞ്ഞാണ് ഷിന്‍ഡെ പക്ഷത്തെ വിമര്‍ശിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here