Kashmir: കശ്മീരില്‍ നുഴഞ്ഞുകയറാന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

വടക്കന്‍ കശ്മീരിലെ ഉറി മേഖലയില്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സുരക്ഷാസേന. പ്രദേശത്ത് രഹസ്യാന്വേഷണ വിഭാഗം സ്ഥാപിച്ച സി.സി.ടിവി ക്യാമറയിലാണ് ഭീകരരുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന പരിശോധന നടത്തിയത്.

ബാരമുള്ള ജില്ലയിലെ കമാല്‍ക്കോട്ടില്‍ മദിയന്‍ നാനാക് സൈനിക പോസ്റ്റിന് സമീപമാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. നുഴഞ്ഞുകയറ്റക്കാരുമായി നടന്ന ഏറ്റുമുട്ടലില്‍ സേന മൂന്ന് തീവ്രവാദികളെ വധിച്ചു. ഭീകരരുടെ കൈവശം വലിയ തോതില്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഉണ്ടായിരുന്നുവെന്ന് സൈനിക വക്താവ് കേണല്‍ എംറോണ്‍ മുസാവി അറിയിച്ചു. കഴിഞ്ഞ 72 മണിക്കൂറിനിടെ ഭീകരര്‍ നടത്തുന്ന മൂന്നാമത്തെ നുഴഞ്ഞു കയറ്റശ്രമമാണ് ഉറിയിലേത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News