Trivandrum:കോണ്‍വെന്റില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ചു; 4 പ്രതികള്‍ കസ്റ്റഡിയില്‍

(Trivandrum)തിരുവനന്തപുരത്ത് കോണ്‍വെന്റില്‍(Convent) കയറി പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ ബലം പ്രയോഗിച്ച് മദ്യം നല്‍കി പീഡിപ്പിച്ച 4 പ്രതികള്‍ കഠിനംകുളം പൊലീസിന്റെ കസ്റ്റഡിയില്‍.

വലിയതുറ സ്വദേശികളായ മെഴ്‌സണ്‍ ,രഞ്ജിത്ത് ,അരുണ്‍ എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കോണ്‍വെന്റിന്റെ മതില്‍ ചാടി മൂന്നുപേരും പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയിലേക്ക് കയറി മദ്യം നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി.

പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

കൊച്ചിയില്‍ വന്‍ എ ടി എം തട്ടിപ്പ്

കൊച്ചിയില്‍ വന്‍ എ ടി എം തട്ടിപ്പ്. ജില്ലയിലെ 11 സ്ഥലങ്ങളിലാണ് തട്ടിപ്പ് നടന്നത്. എടിഎം മെഷീനില്‍ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയത്.

പിന്‍വലിച്ച പണം കിട്ടാതെ വരുമ്പോള്‍ ഇടപാടുകാര്‍ ഇടങ്ങിയ ശേഷം പണം കൈക്കലാക്കുന്നതാണ് മോഷണ രീതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News