Victor Osimhen: നാപ്പോളിയുടെ മിന്നും താരം വിക്ടര്‍ ഒസിമന്‍ കലക്കന്‍ ഫോമിലാണ്

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബ് നാപ്പോളിയുടെ മിന്നും താരമാണ് വിക്ടര്‍ ഒസിമന്‍. ഗോളടിച്ചും ഗോളടിപ്പിച്ചും നടപ്പ് സീസണിലും തകര്‍പ്പന്‍ ഫോമിലാണ് ഈ നൈജീരിയന്‍ താരം.

കാല്‍പന്ത് കളിയിലെ ദൈവം ഡീഗോ മറഡോണയുടെ മാനസ ക്ലബ്ബായ നാപ്പോളിയുടെ എല്ലാമെല്ലാമാണ് നൈജീരിയന്‍ താരം വിക്ടര്‍ ഒസിമന്‍. കരുത്തും ബുദ്ധിയും ക്ലിനിക്കല്‍ ഫിനിഷിങ്ങും ഒത്തുചേര്‍ന്ന പ്രകടനമാണ് ഈ 23 കാരനെ വേറിട്ടു നിര്‍ത്തുന്നത്. രണ്ടര വര്‍ഷം മുമ്പ് 70 മില്യണ്‍ പൌണ്ടിനാണ് ഒസിമനെ നാപ്പോളി സ്വന്തമാക്കിയത്. ഗോളടിയില്‍ സാക്ഷാല്‍ ദിദിയെ ദ്രോഗ്ബയെ അനുസ്മരിപ്പിക്കുന്ന ഒസിമന്‍ നാപ്പോളി ആരാധകരുടെ ചങ്കാണ്.

കഴിഞ്ഞ സീസണില്‍ 10 ഗോളുകള്‍ നേടിയ ഒസിമന്‍ നടപ്പ് സീസണിലും ഫോമിലാണ്. 2015 ല്‍ ചിലിയില്‍ നടന്ന അണ്ടര്‍ – 17 ലോകകപ്പില്‍ നൈജീരിയയെ ചാമ്പ്യന്മാരാക്കിയത് ഒസിമന്റെ കളി മിടുക്കായിരുന്നു.നാപ്പോളി മുഖ്യപരിശീലകന്‍ ലൂസിയാനോ സ്പല്ലേറ്റിയുടെ കീഴില്‍ ഒസിമന്‍ പെര്‍ഫെക്ട് സ്‌ട്രൈക്കറായി മാറിക്കഴിഞ്ഞു.യൂറോപ്യന്‍ ക്ലബ്ബുകള്‍ ഒസിമനെ സ്വന്തമാക്കാന്‍ രംഗത്തുണ്ടെങ്കിലും വിട്ടു കൊടുക്കാന്‍ നാപ്പോളി തയ്യാറല്ല. ലാഗോസിലെ ചേരി പ്രദേശത്ത് ജനിച്ചു വളര്‍ന്ന് ജീവിത പ്രതിസന്ധികളോട് പടവെട്ടി സൂപ്പര്‍ താരമായി വളര്‍ന്ന ഒസിമന്‍ ആഫ്രിക്കന്‍ ജനതയുടെ സൂപ്പര്‍ഹീറോയാണ് ഇപ്പോള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News