atacama flowers: അറ്റക്കാമ പൂത്തപ്പോള്‍

അറ്റക്കാമ ഒരു അത്ഭുത ദേശമാണ്. മഞ്ഞുറഞ്ഞ അന്റസ് മലനിരകള്‍ക്കും അത്യാഗതമായ പസഫിക് സമുദ്രത്തിനും നടുക്ക് ഞൊറിഞ്ഞിട്ട പോലെ ഒരു മരു പ്രദേശം. ലോകത്തില്‍ തന്നെ മഞ്ഞിനാല്‍ മൂടപ്പെടുന്ന ഏറ്റവും വലിയ മരുഭൂമി കൂടിയാണ് അറ്റക്കാമ . മഞ്ഞു വീഴ്ചയും ചുടുകാറ്റും വീശിയടിക്കുന്ന പ്രദേശം. നൂറ്റാണ്ടുകളായി മരുഭൂമി. എന്നാല്‍ ഏവരെയും അത്ഭുതപ്പെടുത്തും തരത്തിലാണ് 63 ° ചൂടില്‍ സദാ സമയവും ചുടുകാറ്റ് വീശുന്ന അറ്റക്കാമായിലെ ഈ അത്യപൂര്‍വ കാഴ്ച…അറ്റക്കാമയിലെ മരുഭൂമികള്‍ ഇപ്പോള്‍ പൂപ്പാടമായിരിക്കുകയാണ് , ….ഏതാനും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസത്തിന് പിന്നില്‍ എന്താണ് സംഗതി എന്നല്ലേ.?

സോളമന്‍ രാജാവിന്റെ വാക്കുകള്‍ കടമെടുക്കുകയാണ്.
പുലര്‍കാലത്തെ മുന്തിരിവള്ളികളില്‍ തളിര്‍ത്ത സോളമന്റെ പ്രണയാതുരമായ വാക്കുകളോട് താരതമ്യപ്പെടുത്തി ഇങ്ങനെ പറയാം. മരുഭൂമി പൂക്കും കാലത്ത് ചുടുകാറ്റിന്റെ വശ്യതയില്‍ പ്രണയം പങ്കിടാന്‍ എത്തിയിരിക്കുകയാണ് കമിതാക്കള്‍. വരണ്ടതും ഉപ്പു തടാകങ്ങളും ഉള്ളില്‍പേറുന്ന അറ്റാക്കാമ പൂത്തുവിടര്‍ന്നെങ്കില്‍ അത് പ്രണയിക്കാന്‍ അല്ലാതെ മറ്റെന്തിനെന്നാണ് കമിതാക്കളുടെ സംശയം .

2017ന് ശേഷം ഇപ്പോഴാണ് അറ്റക്കാമയില്‍ വസന്തം വിരുന്നെത്തിയത്. ഡെസീര്‍റ്റോ ഫ്‌ളോറിഡോ അഥവാ പുഷ്പിക്കുന്ന മരുഭൂമി എന്ന പ്രതിഭാസമാണ് അറ്റക്കാമയെ പൂപ്പാടമാക്കിയത്‌. അതിവിരളമായിമാത്രം അറ്റക്കാമയുടെ മാനത്ത് ഉരുണ്ട് കൂടാറുള്ള മഴമേഘങ്ങള്‍ സമ്മാനിച്ച ചാറ്റല്‍ മഴയാണ്ഈ പ്രതിഭാസത്തിന് പിന്നില്‍. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ പുഷ്പാവൃതമായ അറ്റകാമയുടെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ‘ഭൂമിയിലെ ഏറ്റവും വരള്‍ച്ചയുള്ള പ്രദേശമാണ് അറ്റകാമ. പ്രതിവര്‍ഷം ശരാശരി 15 മില്ലി മീറ്റര്‍ മഴയാണ് ഇവിടെ ചെയ്യുന്നത്. പക്ഷെ കൂടുതല്‍ മഴ ലഭിക്കുന്ന സമയത്ത് അറ്റകാമ ഒരു ദേവലോകമാകും’. സുശാന്ത നന്ദ ചിത്രങ്ങള്‍ക്കൊപ്പം ട്വീറ്റ് ചെയ്തു.

മഞ്ഞയും പിങ്കും നിറമുള്ള പൂക്കളാണ് അധികവും. പ്രകൃതി സ്വയമൊരുക്കിയ പൂങ്കാവനം കാണാന്‍ ഇപ്പോള്‍ നിരവധി സഞ്ചാരികളാണെത്തുന്നത്…1000 കിലോമീറ്ററോളം പരന്ന് കിടക്കുന്ന അറ്റാക്കാമയുടെ ഒരു ചെറുഭാഗത്ത് മാത്രമാണീ വൃന്ദാവനം. പ്രകൃതി സ്വയമൊരുക്കിയ പൂങ്കാവനം കാണാന്‍ ഇപ്പോള്‍ നിരവധി സഞ്ചാരികളാണെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News