ഭരണം അട്ടിമറിക്കാന്‍ BJP നീക്കം; ജാര്‍ഖണ്ഡില്‍ MLAമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി ഹേമന്ത് സോറന്‍|Hemant Soren

ഭരണം അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ ജാര്‍ഖണ്ഡില്‍ എംഎല്‍എമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി ഹേമന്ത് സോറന്‍(Hemant Soren). ഹേമന്ത് സോറന്റെ വസതിയിലാണ് യോഗം.

അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷനോ ഗവര്‍ണറോ അയോഗ്യനാക്കുന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് ഹേമന്ത് സോറന്‍ അറിയിച്ചു. ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ശുപാര്‍ശ ചെയ്തത്. ഹേമന്ത് സോറന്‍ അയോഗ്യനാക്കപ്പെട്ടെന്നും നിയമസഭ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍, മുഖ്യമന്ത്രിക്കെതിരാണ് കമ്മീഷന്‍ തീരുമാനമെങ്കില്‍ അപ്പീല്‍ പോകുമെന്ന് ഭരണകക്ഷിയായ ജെഎംഎം വ്യക്തമാക്കി.

ജാര്‍ഖണ്ഡില്‍ ഖനി വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അര്‍ഗോര മേഖലയിലെ ഖനി സ്വന്തമായി പാട്ടത്തിനെടുത്തെന്നാണ് ബിജെപിയുടെ ആക്ഷേപം. ഇതുസംബന്ധിച്ച പരാതിയില്‍ വാദംകേള്‍ക്കലിനുശേഷം കമ്മീഷന്‍ തീര്‍പ്പ് മുദ്രവച്ച കവറില്‍ ചൊവ്വാഴ്ച രാജ്ഭവന് അയച്ചുകൊടുത്തു. ബുധനാഴ്ച കമീഷന്റെ കത്ത് രാജ്ഭവനില്‍ എത്തിയെന്നും സോറന്‍ അയോഗ്യനാക്കപ്പെട്ടെന്നും ജാര്‍ഖണ്ഡില്‍നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദൂബെ ട്വീറ്റ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News