ADVERTISEMENT
ഏലം സ്റ്റോറിനുള്ളില്‍ കയറിപ്പറ്റിയ കൂറ്റന്‍ രാജവെമ്പാലയെ(king cobra) പിടികൂടി. ഇടുക്കി(Idukki) അടിമാലി കുരിശുപാറയ്ക്കു സമീപം ചെറുകാലായില്‍ ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഏലം സ്റ്റോറിലാണ് 16 അടിയോളം നീളമുള്ള രാജവെമ്പാലയെ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനപാലകരുടെയും സ്‌നേക്ക് റെസ്‌ക്യു ടീം അംഗങ്ങളുടെയും നേതൃത്വത്തില്‍ പാമ്പിനെ പിടികൂടി. ഏഴ് വയസ് പ്രായം തോന്നിക്കുന്ന രാജവെമ്പാലയെ പിന്നീട് വനത്തില്‍ തുറന്നു വിട്ടു.
വനം വകുപ്പ് ഉദ്യോഗസ്ഥരായ അഭിഷേക്, രാജ്കുമാര്‍, സുന്ദര്‍, റോയി, സ്‌നേക് റിസ്‌ക്യൂ ടീം അംഗങ്ങളായ കെ. ബുള്‍ബേന്ദ്രന്‍, മിനി റോയി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പാമ്പിനെ പിടികൂടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.