K Radhakrishnan: എല്ലാവരും ഭൂമിയുടെ അവകാശികളാവുകയെന്ന ലക്ഷ്യം; ചെറ്റച്ചലില്‍ കുടുംബങ്ങള്‍ക്ക് വീടുകള്‍ കൈമാറി

തിരുവനന്തപുരം ചെറ്റച്ചലില്‍ 20 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 128 ആദിവാസി കുടുംബങ്ങള്‍ക്ക് തല ചായ്ക്കാന്‍ സര്‍ക്കാര്‍ ഭൂമി നല്‍കി .അര്‍ഹരായ എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

പട്ടികജാതി വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ഭൂമി പതിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് 2003ലാണ് ആദിവാസി ക്ഷേമസഭയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ചെറ്റച്ചലില്‍ സമരം ആരംഭിച്ചത്.

എന്നാല്‍ നിയമ പ്രശ്‌നം മൂലം ഭൂമി വിട്ടു നല്‍കാനാവില്ല എന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. അങ്ങനെ ആ സമരം 20 വര്‍ഷം പിന്നിട്ടു. തുടര്‍ന്ന് മന്ത്രി കെ രാധകൃഷ്ണന്‍ വിഷയത്തില്‍ ഇടപെട്ടു. മന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഭൂമി സമരക്കാര്‍ക്ക് വിട്ട് നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്റെ സന്തോഷത്തിലാണ് ഇവിടുത്തുക്കാര്‍.

സമരത്തിലായിരുന്ന 33 പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കാണ് ഇന്ന് പട്ടയം കൈമാറുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ പരിഗണിക്കുക എന്ന എല്‍ ഡി എഫ് നയമാണ് 20 വര്‍ഷത്തെ സമരത്തിന് സമാപനം കുറിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel