ADVERTISEMENT
തുറമുഖ പദ്ധതിക്കെതിരെ സമരം തുടരുന്ന വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി(High Court). പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സമരക്കാര്‍ക്ക് കോടതി നോട്ടീസ് അയച്ചു. പൊലീസിന്റെയും സി ഐ എസ് എഫി ന്റെയും സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് അനുശിവരാമന്റെ ബെഞ്ച് പരിഗണിച്ചത്.
ചിലര്‍ പദ്ധതി നിര്‍മ്മാണത്തെ തടസ്സപ്പെടുത്തുന്നതായും ഇത് പൊതുതാത്പര്യത്തിന് എതിരാണെന്നും ഹര്‍ജി പരിഗണിക്കവെ അദാനി ചൂണ്ടിക്കാട്ടി. എല്ലാ പഠനങ്ങള്‍ക്കും ശേഷമാണ് നിര്‍മ്മാണം തുടങ്ങിയത്. 2014 ല്‍ പരിസ്ഥിതി അനുമതി ലഭിച്ചതാണെന്നും അതിനാല്‍
വീണ്ടും പരിസ്ഥിതി പoനം ആവശ്യമില്ലന്നും അദാനി വാദിച്ചു. പദ്ധതി നിര്‍മ്മാണത്തിന് ആവശ്യമായ സുരക്ഷ ഒരുക്കേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്. സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരും തയ്യാറാകണമെന്ന് ഹര്‍ജിക്കാരായ അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും ആവശ്യപ്പെട്ടു.
എന്നാല്‍ കേന്ദ്ര സുരക്ഷ ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു. പദ്ധതി നടപ്പാക്കണമെന്നാണ് നിലപാട് എന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ച കോടതി സമരക്കാര്‍ക്ക് നോട്ടീസ് അയക്കാനും നിര്‍ദ്ദേശിച്ചു. ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. പദ്ധതി നിര്‍മ്മാണത്തെ ചിലര്‍ തടസ്സപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി പോലീസിന്റെയും സി ഐ എസ് എഫി നെറയും സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് അനുശിവരാമന്റെ ബെഞ്ച് പരിഗണിച്ചത്
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.