ചീര കട്ലറ്റ് കഴിച്ചിട്ടുണ്ടോ ?

വേണ്ട വിഭവങ്ങൾ

ചീര (ചുവപ്പ്,പച്ച) – 2 കപ്പ്
ഉരുളകിഴങ്ങ് -1 വലുത്
സവാള -1
ഇഞ്ചി- വെള്ളുതുള്ളി അരിഞത്-1/2 റ്റീസ്പൂൺ
കുരുമുളക്പൊടി -1 റ്റീസ്പൂൺ
പച്ചമുളക് -2
സ്വീറ്റ് കോൺ – 1 പിടി( നിർബന്ധമില്ല)
ഗരം മസാല -1/4 റ്റീസ്പൂൺ
ഉപ്പ്,എണ്ണ -പാകത്തിനു
മഞൾപൊടി-2 നുള്ള്
കോൺഫ്ലോർ – 1/2 റ്റീകപ്പ്
ബ്രെഡ് പൊടി/ റസ്ക് പൊടി -1 കപ്പ്

Step 1
ഉരുളകിഴങ്ങ് ലെശം ഉപ്പ് ചേർത് വേവിച്ച് ഉടച്ച് വക്കുക.

Step 2
പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ സവാള,പച്ചമുളക്, ഇഞ്ചി വെള്ളുതുള്ളി ഇവ ചേർത്ത് വഴറ്റുക

Step 3
വഴന്റ് വരുമ്പോൾ ചെറുതായി അരിഞ ചീരയില (തണ്ട് വേണം ന്ന് ഇല്ല) ,സ്വീറ്റ് കോൺ ഇവ ചേർത്ത് വഴറ്റുക.

Step 4
മഞൾപൊടി, കുരുമുളക് പൊടി ഇവ ചേർത് ഇളക്കി നന്നായി വഴറ്റി വേവിച്ച് ഉടച്ച് വച്ചിരിക്കുന്ന ഉരുളകിഴങ്ങ് കൂടി ചേർത്ത് ഇളക്കി പാകത്തിനു ഉപ്പ്,ഗരം മസാല ഇവ കൂടെ ചേർത്ത് ഇളക്കുക.

Step 5
3 മിനുറ്റ് ശെഷം തീ ഓഫ് ചെയ്യാം.

Step 6
കോൺഫ്ലോർ കുറച്ച് വെള്ളം ചേർത്ത് ദോശ മാവിന്റെ അയവിൽ കലക്കി വക്കുക.

Step 7
ചീര കൂട്ട് കുറെശെ എടുത്ത് കട്ലറ്റിന്റെ ഷേപ്പിൽ ആക്കി ആദ്യം കോൺഫ്ലൊറിൽ മുക്കി പിന്നെസ് റസ്ക്പൊടിയിൽ പൊതിഞ് എടുക്കുക

Step 8
ദോശ കല്ലിൽ കുറച്ച് എണ്ണ തടവി കട്ലറ്റുകൾ വച്ച് തിരിച്ചും മറിച്ചും ഇട്ട് മൊരീച്ച് വേവിച്ച് എടുക്കുക.

Step 9
നല്ല ഹെൽത്തിയായ ,രുചികരമായ ചീര കട്ലറ്റ് തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here