അമിതഭാരവും പ്രമേഹവും തടയാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ : ലോകാരോഗ്യസംഘടനയുടെ ടിപ്‌സുകൾ ഇതാ

നല്ല ആരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണരീതി തിരഞ്ഞെടുക്കുക പ്രധാനമാണ്.  ജീവിതശൈലിയിലെ മാറ്റം നമ്മുടെ ഭക്ഷണരീതിയിലും പ്രതിഫലിച്ചു തുടങ്ങി. ആരോഗ്യകരമായ ഭക്ഷണരീതി തിരഞ്ഞെടുത്താന്‍ തന്നെ അമിത ഭാരം, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇപ്പോഴിതാ ജീവിതശൈലീ രോഗങ്ങളെ നേരിടുന്നതിന് ടിപ്‌സ് പങ്കുവച്ചിരിക്കുകയാണ് ലോകാരോഗ്യസംഘടന.
തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ആരോഗ്യകരമായ ജീവിതം പിന്തുടരുന്നതിനുള്ള ടിപ്‌സ് ലോകാരോഗ്യസംഘടന പങ്കുവച്ചത്. ചെറിയ വീഡിയോകളിലൂടെ ആണ് ഇക്കാര്യം പറയുന്നത്.

പഞ്ചസാരയുടെയും ഉപ്പിന്റെയും ഉപയോഗം പരിമിതപ്പെടുത്താനും കഴിക്കുന്ന ഭക്ഷണത്തില്‍ കൊഴിപ്പിന്റെ അളവ് എത്രത്തോളമുണ്ടെന്ന് വ്യക്തമായി മനസ്സിലാക്കാനും ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്നു. ഒപ്പം പോഷകസമൃദ്ധമായ ആഹാരത്തെക്കുറിച്ച് ചിന്തിക്കാനും എന്താണ് കുടിക്കുന്നത് എന്നതിനെക്കുറിച്ച് കരുതലോടെയിരിക്കാനും ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നുണ്ട്.

കുടിക്കാന്‍ പാനീയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാനും കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കുടിക്കുന്നതിന് കുറയ്ക്കാനും കൂടിയ അളവില്‍ മദ്യം കഴിക്കുന്നത് ഒഴിവാക്കാനും ധാരാളം വെള്ളം കുടിക്കാനും ലോകാരോഗ്യ സംഘടനയുടെ വീഡിയോയില്‍ നിര്‍ദേശിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News