പണിതു പണിതു ചെന്നപ്പോള്‍ മുമ്പിലൊരു പോസ്റ്റ്..പോസ്റ്റ് മാറ്റണോ ഓട വളയ്ക്കണോ ?

മൂവാറ്റുപുഴ ബൈപ്പാസ് റോഡിലെ ഓടനിര്‍മ്മാണം കണ്ട് മൂക്കത്ത് വിരല്‍വച്ചിരിക്കുകയാണ് നാട്ടുകാര്‍. വൈദ്യുതി പോസ്റ്റ് നടുവില്‍ നിര്‍ത്തിയും പോസ്റ്റിന്റെ സ്ഥാനമനുസരിച്ച് വളച്ചും പുളച്ചുമുളള ഓടനിര്‍മ്മാണം സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയായി കഴിഞ്ഞു.

പണിതു പണിതു ചെന്നപ്പോള്‍ മുമ്പിലൊരു പോസ്റ്റ്. പോസ്റ്റ് മാറ്റണോ ഓട വളയ്ക്കണോ,…ആകെ കണ്‍ഫ്യൂഷനിലായി. ഒടുവില്‍ അധികൃതര്‍ തീരുമാനിച്ചു. ഓട വളച്ചു പോസ്റ്റിനെ ശല്യപ്പെടുത്താതെ പോകാം. അങ്ങനെയാണ് ഈ മഹാനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മൂവാറ്റുപുഴ ഇ ഇസി മാര്‍ക്കറ്റ് റോഡിലാണ് കൗതുക കാഴ്ച. തീര്‍ന്നില്ല, മറ്റൊരിടത്ത് ചെന്നപ്പോള്‍, പോസ്റ്റ് നടുവിലായി രണ്ടും കല്‍പ്പിച്ച് വട്ടം നില്‍ക്കുന്നു. പോസ്റ്റിനെ സ്മാരക കുടീരമാക്കി നടുവില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഓടയുടെ ഒഴുക്ക് അവസാനിപ്പിച്ചു. നിര്‍മ്മാണം നടത്തിയ ഉദ്യോഗസ്ഥരെയും കരാറുകാരനെയും ഇരുകൈകളും കൂപ്പി നമസ്‌കരിക്കുകയാണ് നാട്ടുകാര്‍.

കൃഷി വകുപ്പിന്റെ റോഡില്‍ പൊതുമരാമത്ത് വകുപ്പിനായിരുന്നു നവീകരണ ചുമതല. നഗരസഭാ വക സ്ഥലം കിട്ടാത്തതാണ് പോസ്റ്റ് മാറ്റാതെ ഓട നിര്‍മ്മിക്കേണ്ടി വന്നതെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ വിശദീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News