പെട്രോള്‍, ഡീസല്‍ വാഹന വില്‍പ്പനയ്ക്ക് പൂര്‍ണ നിരോധനവുമായി കാലിഫോർണി

പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് പൂര്‍ണ നിരോധനവുമായി അമേരിക്കന്‍ സംസ്ഥാനമായ കാലിഫോർണി. 2035 മുതൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന കാലിഫോര്‍ണിയന്‍ സര്‍ക്കാര്‍ അനുവദിക്കില്ല എന്ന് റിപ്പോര്‍ട്ടുകള്‍. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി ക്ലീൻ എനർജി മൊബിലിറ്റിക്ക് അനുകൂലമായി ഇത്തരമൊരു വലിയ നടപടി സ്വീകരിക്കുന്ന ലോകത്തെ ആദ്യത്തെ സർക്കാരായി ഇതോടെ കാലിഫോര്‍ണിയ മാറിയെന്ന് ബ്ലൂംബെർഗിനെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

2035 മുതൽ ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹന വിൽപ്പനയ്ക്ക് മാത്രം നിർബന്ധമാക്കുന്ന അഡ്വാൻസ്ഡ് ക്ലീൻ കാർസ് II പദ്ധതി സംസ്ഥാനത്തെ എയർ റെഗുലേറ്റർ – കാലിഫോർണിയ എയർ റിസോഴ്‌സ് ബോർഡ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.ബോര്‍ഡ് ഏക കണ്ഠേനയാണ് പദ്ധതിക്ക് വോട്ട് ചെയ്‍തത്. ഇത് കാലിഫോർണിയയ്ക്കും യുഎസിലെ പങ്കാളി സംസ്ഥാനങ്ങൾക്കും ലോകത്തിനും ഒരു ചരിത്ര നിമിഷമാണ് എന്നും തങ്ങൾ സീറോ എമിഷൻ ഭാവിയിലേക്കുള്ള ഈ പാത മുന്നോട്ട് വെക്കുന്നു എന്നും ബോർഡ് ചെയർ ലിയാൻ റാൻഡോൾഫ് പറഞ്ഞു.

ഇലക്‌ട്രിക് വാഹനങ്ങളുടെ (ഇവി) വിലയെക്കുറിച്ചും റേഞ്ചുമായി ബന്ധപ്പെട്ട ഉത്കണ്ഠകളെക്കുറിച്ചും ചില ആശങ്കകൾ നിലവിലുണ്ട്. എന്നാൽ വാങ്ങാൽ ചെലവ് ക്രമേണ കുറയുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ പിന്തുണ വർദ്ധിക്കുന്നത് അത്തരം വാഹനങ്ങൾ വേഗത്തിലും സൗകര്യപ്രദമായ സ്ഥലങ്ങളിലും ചാർജ് ചെയ്യാൻ സഹായിക്കും എന്നതാണ്. കൂടാതെ, ഇവിയും പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹന വിൽപ്പനയും മാത്രമേ ഉള്ളൂ എന്ന കാലിഫോർണിയയുടെ തീരുമാനം മറ്റ് അമേരിക്കൻ സംസ്ഥാനങ്ങളെയും ബാധിക്കും. ഇത് അടിസ്ഥാന സൗകര്യ വികസനത്തിന് പ്രചോദനം നൽകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കാലിഫോർണിയ മറ്റ് അമേരിക്കൻ സംസ്ഥാനങ്ങളേക്കാളും ഫെഡറൽ ഗവൺമെന്റിനെക്കാളും ഇലക്ട്രിക്ക് വാഹനങ്ങളും മറ്റ് ക്ലീൻ-എനർജി മൊബിലിറ്റി ഓപ്ഷനുകളും പ്രോത്സാഹിപ്പിക്കുന്നതിൽ വേഗത്തിൽ നീങ്ങുന്നു. 2026-ഓടെ മൊത്തം വിൽപ്പനയുടെ 35 ശതമാനവും ഇലക്ട്രിക്ക് വാഹനങ്ങൾ, പ്ലഗ്-ഇൻ ഹൈബ്രിഡുകൾ അല്ലെങ്കിൽ ഹൈഡ്രജൻ-പവർ ടെക്‌നോളജി എന്നിവയിൽ നിന്നാണ് കാലിഫോർണിയ പ്രതീക്ഷിക്കുന്നത് എന്നും റോയിട്ടേഴ്‌സിനെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News