പോരിന് മുമ്പ് പുതിയ ജേഴ്സി പുറത്തിറക്കി ടീം ഇന്ത്യ

ഏഷ്യാ കപ്പ് ക്രിക്കറ്റിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ ജേഴ്സി കിറ്റ് പുറത്തിറക്കി. ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പുതിയ ജേഴ്സി ധരിച്ചു നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുന്‍ ജേഴ്സിയില്‍ നിന്ന് പ്രകടമായ വ്യത്യാസങ്ങള്‍ പുതിയ ജേഴ്സിയിലും പ്രത്യക്ഷത്തില്‍ കാണാന്‍ ഇല്ല. ശനിയാഴ്ച തുടങ്ങുന്ന ഏഷ്യാ കപ്പില്‍ ഞായറാഴ്ചയാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം.

ഇത് കഴിഞ്ഞാല്‍ സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ വീണ്ടും ഇന്ത്യാ-പാക് മത്സരത്തിന് അവസരമൊരുങ്ങും. ഇരു ടീമും ഫൈനലിലെത്തിയാല്‍ ഏഷ്യാ കപ്പില്‍ തന്ന മൂന്ന് തവണ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരും. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിനുശേഷം ഇരു ടീമും നേര്‍ക്കുനേര്‍ പോരാടത്തിന് ഇറങ്ങുന്നത് ഇതാദ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News