Trivandrum:തിരുവനന്തപുരത്ത് നിന്ന് വന്‍ കഞ്ചാവ് വേട്ട

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ജിഎസ്ടി പരിശോധനക്കിടെ പിക്ക്അപ് വാനില്‍ നിന്ന് 30 കിലോ കഞ്ചാവ്(Ganja seized) പിടികൂടി. കുട്ടികളുടെ പാമ്പേഴ്‌സ് ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ട് വരുന്ന വാഹനത്തില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. തിരുനല്‍വേലി സ്വദേശി ദുരൈ പിടിയില്‍

ഉദയന്‍കുളന്‍ങ്ങരയില്‍ എന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കാലങ്ങളായി ദുരൈ അമരവിള ചെക്ക് പോസ്റ്റ് വഴി സാധനങ്ങള്‍ കൊണ്ട് പൊകുന്ന ആളാണെന്ന് എക്‌സൈസ് പറഞ്ഞു. അതേ സമയം ആദ്യമായാണ് കഞ്ചാവ് കണ്ടെത്തുന്നത്. കഞ്ചാവിന് 10 ലക്ഷം രൂപ വിലയുണ്ടാകുമെന്നാണ് കരുതുന്നത്. കുട്ടികളുടെ പാമ്പേഴ്‌സിനടിയില്‍ പ്രത്യേക പാഴ്‌സലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ഓണം പ്രമാണിച്ച് എക്‌സൈസിന്റെ സ്‌പെഷ്യല്‍ പരിശൊധനകള്‍ നടക്കുമ്പോഴാണ് ജിഎസ്ടി വിഭാഗം കഞ്ചാവ് പിടികൂടുന്നത്. പരിശൊധനകള്‍ ശക്തമല്ലെന്ന പരാതിയും ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News