Nihal Sarin: നിഹാല്‍ സരിനും ചെസിലെ സൂപ്പര്‍ താരമാണ്

ലോകചെസ് ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സനെ തോല്‍പിച്ച ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്‌നാനന്ദയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. എന്നാല്‍ മലയാളി ഗ്രാന്‍ഡ് മാസ്റ്റര്‍ നിഹാല്‍ സരിനും രണ്ട് വട്ടം കാള്‍സനെ തോല്‍പിച്ചിട്ടുണ്ട്.

എനിക്കിനി കളിച്ചിട്ട് കൂടുതലൊന്നും നേടാനില്ല. മറ്റൊരു മത്സരത്തിന് തനിക്ക് പ്രചോദനമൊന്നും കിട്ടുന്നില്ല. അടുത്ത ലോക ചെസ് ടൂര്‍ണമെന്റില്‍ മത്സരിക്കാന്‍ താനില്ല. 5 വട്ടം ലോക ചാമ്പ്യനായ മാഗ്‌നസ് കാള്‍സന്റെ അഹന്തയ്ക്കാണ് അട്ടിമറി ജയത്തിലൂടെ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്‌നാനന്ദ മറുപടി നല്‍കിയത്. കാള്‍സനെതിരെ പ്രഗ്‌നാനന്ദയുടെ കരിയറിലെ മൂന്നാം ജയമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രെന്‍ഡ് . എന്നാല്‍ മലയാളിക്കും അഭിമാനിക്കാന്‍ വകയുണ്ട്. മലയാളി ഗ്രാന്‍ഡ് മാസ്റ്റര്‍ തൃശൂരുകാരന്‍ നിഹാല്‍ സരിനും രണ്ട് വട്ടം കാള്‍സനെ തോല്‍പിച്ചിട്ടുണ്ട്.

2020 ജനുവരിയില്‍ നടന്ന ഓണ്‍ലൈന്‍ ബ്ലിറ്റ്‌സ് മത്സരത്തിലായിരുന്നു കാള്‍സനെതിരെ നിഹാലിന്റെ ആദ്യ ജയം. 2021 ഏപ്രിലില്‍ നടന്ന 3 മിനുട്ട് ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ ബ്ലിറ്റ്‌സ് മത്സരത്തിലും ലോക ചെസിലെ മൊസാര്‍ട്ടിനെതിരെ നിഹാല്‍ വിജയം ആവര്‍ത്തിച്ചു. ലോക ജൂനിയര്‍ ചെസില്‍ ആദ്യ 20 റാങ്കിനുള്ളിലുള്ള 10 വീതം പുരുഷ – വനിതാ താരങ്ങളെ ഉള്‍പെടുത്തി ആരംഭിച്ച ചാലഞ്ചേഴ്‌സ് ടൂര്‍ണമെന്റിനിടെയായിരുന്നു കാള്‍സനെ വീഴ്ത്തിയ നിഹാലിന്റെ പ്രകടനം.

എലോ റേറ്റിംഗ് 2600 പിന്നിടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായ ഈ മലയാളി താരം കഴിഞ്ഞ ചെസ് ഒളിമ്പ്യാഡില്‍ വ്യക്തിഗത വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ ജേതാവ് കൂടിയാണ്. ഈ രംഗത്ത് നിഹാലിന് പ്രേരണയും പ്രചോദനവും മുത്തച്ഛനായ ഉമ്മറാണ്. തൃശൂര്‍ ജില്ലയിലെ പൂത്തോളില്‍ ഡോ. എ സരിന്റെയും ഡോ. എ ഷിജിന്റെയും മൂത്ത മകനാണ് നിഹാല്‍ സരിന്‍. ഏതായാലും പ്രഗ്‌നാനന്ദയുടെയും മലയാളിതാരം നിഹാല്‍ സരിന്റെയും കളി മികവിലൂടെ ലോക ചെസില്‍ ഇന്ത്യയുടെ ഭാവി ശോഭനമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News