Welfare Pension:ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിച്ചു;രണ്ടു മാസത്തെ പെന്‍ഷന്‍ 3200 രൂപ ലഭിക്കും

രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍(welfare pension) വിതരണം ഇന്ന് ആരംഭിച്ചു. കഴിഞ്ഞമാസത്തെയും ഈ മാസത്തെയും സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമപെന്‍ഷനുമാണ് ഓണം കണക്കിലെടുത്ത് ഇന്നു മുതല്‍ വിതരണം ചെയ്യുന്നത്. രണ്ടുമാസത്തെ പെന്‍ഷനായി 3200 രൂപയാണ് ലഭിക്കുക. പെന്‍ഷന്‍ വിതരണത്തിനായി 1534 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്.

ഓണം നാളുകളില്‍ സാധാരണക്കാരന് കൈത്താങ്ങാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണയും രണ്ടുമാസത്തെ ക്ഷേമ പെന്‍ഷനുകളുടെ വിതരണം ആരംഭിക്കുന്നത്. കഴിഞ്ഞ മാസത്തെയും ഈ മാസത്തെയും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ക്ഷേമപെന്‍ഷന്‍ എന്നിവ ഒന്നിച്ചാണ് നല്‍കുന്നത് ഒരാള്‍ക്ക് 3200 രൂപയാണ് ലഭിക്കുന്നത്. ഇതിനായി 1534 കോടി രൂപ ധനവകുപ്പ് ഇതിനോടകം അനുവദിച്ചിട്ടുണ്ട് സെപ്റ്റംബര്‍ 5 നകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ഓണക്കാലത്തെ അധിക ചെലവ് നേരിടാനും ശമ്പളം അലവന്‍സ് പെന്‍ഷന്‍ എന്നിവ നല്‍കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തികഭാരം കുറയ്ക്കാനും 3000 കോടി രൂപ പൊതു നികുതി പിരിവ് ഊര്‍ജ്ജിതമാക്കി വരുമാനം മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചമല്ലാത്ത നിലയിലും സര്‍ക്കാര്‍ ഓണക്കാലത്ത് സാധാരണക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കാന്‍ ആണ് രണ്ടുമാസത്തെ പെന്‍ഷന്‍ ഒന്നിച്ചു നല്‍കാന്‍ തീരുമാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News