Congress:കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ ഡി സി സി പ്രസിഡന്റ് സി പി മാത്യുവിന്റെ അസഭ്യവര്‍ഷം

(Congress)കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിന് നേർക്ക് ഡി.സി.സി പ്രസിഡൻ്റിൻ്റെ അസഭ്യവർഷം. തൊടുപുഴ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ ഒരു മണ്ഡലം പ്രസിഡൻ്റിനെയാണ് ഇടുക്കി ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നത്. ഭാരവാഹിയോഗത്തിൽ വിമർശനമുന്നയിച്ചതിനായിരുന്നു ഭീഷണി.

രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നതിൻ്റെ ഭാഗമായി തൊടുപുഴയിൽ ചേർന്ന ഭാരവാഹി യോഗത്തിലാണ് മണ്ഡലം പ്രസിഡൻ്റ് സി.പി മാത്യുവിനെതിരെ വിമർശനമുന്നയിച്ചത്. യോഗങ്ങളിൽ ഡി.സി.സി പ്രസിഡൻ്റ് പങ്കെടുക്കാത്തതും ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് ഈ നേതാവിനെ ഫോണിൽ വിളിച്ച് സി.പി മാത്യു അസഭ്യവർഷം നടത്തിയത്. തന്നെ വിമർശിച്ചാൽ കാണിച്ചു തരുമെന്ന ഭീഷണിയും.

വിഷയം ചൂണ്ടിക്കാട്ടി മണ്ഡലം പ്രസിഡൻ്റ് കെ.പി.സി.സി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസുകാർ കൊലപ്പെടുത്തിയ ധീരജിനെതിരെ അധിക്ഷേപ പരാമർശം നടത്തി പല തവണ വിവാദത്തിലായ കോൺഗ്രസ് നേതാവ് കൂടിയാണ് സി.പി മാത്യു. കോൺഗ്രസ് വിട്ട വനിതാ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ ലൈംഗീകാധിക്ഷേപം നടത്തിയ കേസിൽ നിയമ നടപടികൾ നേരിടുകയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് പ്രതിഷേധം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകർക്ക് ധീരജിൻ്റെ അനുഭവം ഓർമ വേണമെന്നായിരുന്നു ഭീഷണി. ഇതിനൊക്കെ പിന്നാലെയാണ് സ്വന്തം പാർട്ടിയിലെ പ്രവർത്തകനെയും ഫോണിൽ വിളിച്ച് അസഭ്യവർഷം നടത്തുന്നതിൻ്റെ തെളിവുകൾ പുറത്തു വന്നിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News