മൂന്നു വയസുകാരി മരിച്ചുവെന്ന് ഡോക്ടര്‍മാര്‍; സംസ്‌കാര ചടങ്ങുകള്‍ക്കിടെ ജീവനോടെ എഴുന്നേറ്റു; വീണ്ടും മരിച്ചു

ഡോക്ടര്‍മാര്‍ അബദ്ധത്തില്‍ മരിച്ചുവെന്ന് വിധിയെഴുതിയ മൂന്നുവയസുകാരി സംസ്‌കാര ചടങ്ങുകള്‍ക്കിടെ ജീവനോടെ എഴുന്നേറ്റു. മെക്‌സിക്കോയിലാണ് സംഭവം. മണിക്കൂറുകള്‍ക്കകം മരിക്കുകയും ചെയ്തു. മെക്‌സിക്കോയിലെ വില്ല ഡി റാമോസില്‍ ആഗസ്റ്റ് 17നാണ് സംഭവം. സംഭവത്തില്‍ പ്രാദേശിക ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ഉണ്ടായതെന്ന് പെണ്‍കുട്ടിയുടെ മാതാവ് മേരി ജെയ്ന്‍ മെന്‍ഡോസ ആരോപിച്ചു.

വയറു വേദന,പനി, ഛര്‍ദി എന്നിവയെ തുടര്‍ന്നാണ് കുടുംബം കാമില റൊക്‌സാന മാര്‍ട്ടിനെസ് മെന്‍ഡോസയെ വില്ല ഡി റാമോസിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.

കുറച്ചു കൂടി സൗകര്യമുള്ള വലിയ ആശുപത്രിയിലേക്ക് മാറ്റുന്നതാണ് നല്ലതെന്നാണ് കുട്ടിയെ പരിശോധിച്ച പീഡിയാട്രീഷന്‍ പറഞ്ഞത്. കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുമ്പ് പാരസിറ്റമോളും ഡോക്ടര്‍ കുറിച്ചു നല്‍കി. കാമിലയുടെ ആരോഗ്യനില അനുനിമിഷം വഷളായിക്കൊണ്ടിരുന്നു. മറ്റൊരു ഡോക്ടറെ കണ്ടപ്പോള്‍ അദ്ദേഹം വേറൊരു മരുന്നാണ് കുറിച്ചു നല്‍കിയത്. നന്നായി വെള്ളവും പഴങ്ങളും കുട്ടിക്ക് നല്‍കണമെന്നും പറഞ്ഞു. എന്നിട്ടും കാമിലയുടെ ആരോഗ്യനിലയില്‍ മാറ്റമൊന്നും കണ്ടില്ല. തുടര്‍ന്ന് അതേ ആശുപത്രിയിലെ എമര്‍ജി വാര്‍ഡിലേക്ക് കുട്ടിയെ കൊണ്ടുപോയി.

ആശുപത്രി അധികൃതര്‍ ഏറെ നേരമെടുത്ത് കുട്ടിക്ക് ഓക്‌സിജന്‍ നല്‍കാന്‍ ശ്രമിച്ചു. 10 മിനിറ്റ് കഴിഞ്ഞ് കുട്ടിയുടെ ആന്തരിക വിസര്‍ജ്യങ്ങള്‍ പരിശോധിച്ച ശേഷം ഡോക്ടര്‍ ഓക്‌സിജന്‍ മാസ്‌ക് മാറ്റി. തുടര്‍ന്ന് മകള്‍ മരിച്ചതായി ഡോക്ടര്‍ അറിയിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. നിര്‍ജലീകരണമാണ് കുട്ടിയുടെ മരണകാരണമെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. പിറ്റേ ദിവസം കുട്ടിയെ അടക്കം ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടത്തി.

അപ്പോഴാണ് കുട്ടിയെ കിടത്തിയ ഗ്ലാസ് പാനലിനു മുകളില്‍ നീരാവി വരുന്നത് അമ്മയുടെ ശ്രദ്ധയില്‍ പെട്ടത്. എന്നാല്‍ മിഥ്യാധാരണയാണെന്നും കുഞ്ഞ് മരിച്ചത് ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും പറഞ്ഞ് ചുറ്റും കൂടിയവര്‍ അമ്മയെ കണക്കിലെടുത്തില്ല. എന്നാല്‍ കാമില കണ്ണുകള്‍ മിഴിക്കുന്നത് മുത്തശ്ശി കാണാനിടയായി.

ഞെട്ടലോടെ പെട്ടി തുറന്നു നോക്കിയപ്പോള്‍ പള്‍സ് റേറ്റും കണ്ടു. കാമിലയെ ഉടന്‍ തന്നെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ അവളെ രക്ഷപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. അവള്‍ വീണ്ടും മരിച്ചതായി അവര്‍ പറഞ്ഞു. ഇത്തവണ സെറിബ്രല്‍ എഡിമയാണ് മരണകാരണമായി പറഞ്ഞത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് കാമിലയുടെ അമ്മ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News