റോയല്‍ ലുക്കില്‍ റോയല്‍ എന്‍ഫീല്‍ഡില്‍ വിവാഹ വേദിയിലേക്ക് എത്തി കല്ല്യാണപ്പെണ്ണ്

വിവാഹ പന്തലിലേക്കുള്ള എന്‍ട്രി എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ഓരോ വധുവും വരനും ആലോചിക്കുന്നത്. അത്തരമൊരു വെറൈറ്റി മാസ് എന്‍ട്രി നടത്തി സമൂഹമാധ്യമം കീഴടക്കിയിരിക്കുകയാണ് ഒരു നോര്‍ത്ത് ഇന്ത്യന്‍ വധു.

ലഹംഗയണിഞ്ഞ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ വരുന്ന വധുവാണ് വിഡിയോയിലെ താരം. ഭാരമേറിയ ലഹംഗയ്ക്കൊപ്പം ആഭരണങ്ങളെല്ലാം അണിഞ്ഞിട്ടും അനായാസമായി തന്നെ വധു രാത്രി ബുള്ളറ്റ് ഓടിക്കുന്നുണ്ട്. വിവാഹ മണ്ഡപത്തിലേക്കാണ് ഈ ബുള്ളറ്റ് യാത്ര.

വൈശാലി ചൗധരി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോയ്ക്ക് ഇതിനോടകം ഒരു മില്യണിലേറെ കാഴ്ചക്കാരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News